ഇറാൻ ഇസ്രയേല്‍ ഏറ്റുമുട്ടല്‍ രൂക്ഷമായി തുടരുന്നു. തുടർച്ചയായ രണ്ടാം രാത്രിയും ഇസ്രയേലി നഗരങ്ങള്‍ക്കുമേല്‍ ഇറാന്റെ മിസൈല്‍ വർഷം ഉണ്ടായി. ഒരു സ്ത്രീ കൊല്ലപ്പെട്ടു. ഇസ്രായേലി നഗരങ്ങളില്‍ നിരവധി പേർക്ക് പരിക്കേറ്റു.

അതേസമയം ഇറാന്റെ എണ്ണപ്പാടങ്ങളില്‍ അടക്കം ഇസ്രയേല്‍ കനത്ത ആക്രമണം നടത്തി. ഇറാൻ തലസ്ഥാനമായ തെഹ്റാനില്‍ വ്യാപക നാശമുണ്ട്. ‌ഇറാനിലെ ബന്ദര്‍ അബ്ബാസിലും ഇസ്രയേല്‍ ആക്രമണം നടത്തി. ഇന്നലെ രാത്രിയാണ് ഇറാനിയൻ നാവികസേനയുടെ പ്രധാന കേന്ദ്രമായ ബന്ദർ അബ്ബാസില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചടി നല്‍കുമെന്ന് ഇറാൻ പ്രതികരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വ്യോമപ്രതിരോധ സംവിധാനം പൂർണ സജ്ജമെന്ന് ഇറാൻ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇറാനിലെ എണ്ണപ്പാടവും ഇസ്രായേല്‍ ആക്രമിച്ചിരുന്നു. ബുഷഹ്ർ പ്രവിശ്യയിലെ പാർസ് റിഫൈനറിയാണ് ആക്രമിക്കപ്പെട്ടത്. ലോകത്തേറ്റവും വലിയ ഗ്യാസ് ഫീല്‍ഡിലൊന്നാണിത്.

ഇന്ത്യ കടുത്ത ആശങ്കയില്‍:

ഇറാൻ ഇസ്രയേല്‍ സംഘർഷം കടുക്കുന്നതില്‍ കടുത്ത ആശങ്കയിലാണ് ഇന്ത്യ. വലിയ യുദ്ധമായി ഇസ്രയേല്‍ ഇറാൻ സംഘർഷം മാറുമോ എന്നാണ് ഇന്ത്യയുടെ ആശങ്ക. ഇറാൻ വ്യോമമേഖല അടച്ചത് പോലും ഇന്ത്യയെ ബാധിച്ചിരിക്കുകയാണ്.

ഇരുരാജ്യങ്ങളും ചർച്ചയിലൂടെ പ്രശനം പരിഹരിക്കണം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വിളിച്ച ബഞ്ചമിൻ നെതന്യാഹുവിനെ അറിയിച്ചത്. സംഘർഷം അവസാനിപ്പിക്കണമെന്ന നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദി ജി ഏഴ് ഉച്ചകോടിക്കിടെ നടക്കുന്ന കൂടിക്കാഴ്ചകളില്‍ അറിയിക്കും. ഇസ്രയേലിലേയും ഇറാനിലേയും ഇന്ത്യൻ പൗരൻമാർക്ക് ജാഗ്രത പാലിക്കാനുള്ള നിർദ്ദേശം വിദേശകാര്യമന്ത്രാലയം നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക