തെളിവെടുപ്പിനിടെ എസ്‌ഐയുടെ പിസ്റ്റല്‍ തട്ടിയെടുക്കാൻ ശ്രമിച്ച മോഷണക്കേസ് പ്രതിയെ അടിച്ചുരുട്ടി പൊലീസ് ഉദ്യാേഗസ്ഥർ. പാലക്കാട് കല്‍മണ്ഡപത്താണ് സംഭവം. വാറങ്കല്‍ സ്വദേശിയായ സെട്ടിമണിയെയാണ് പൊലീസ് പിടികൂടിയത്. പ്രതി ഏഴര ലക്ഷം രൂപയാണ് പ്രതിഭാനഗർ സ്വദേശിയുടെ വീട്ടില്‍ നിന്ന് ഇയാള്‍ മോഷ്ടിച്ചത്.

ഈ കേസില്‍ തെളിവെടുപ്പ് നടക്കുന്നതിനിടെയാണ് പ്രതിയുടെ അതിക്രമം. എസ്‌ഐ ചോദ്യം ചെയ്യുന്ന നേരം ബെല്‍റ്റില്‍ വച്ചിരുന്ന പിസ്റ്റള്‍ ഇയാള്‍ തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു.കസബ എസ്‌ഐ എച്ച്‌ ഹർഷാദിന്റെ പിസ്റ്റളാണ് തട്ടിയെടുക്കാൻ നോക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എസ്‌ഐ ഉടനെ കൈ തട്ടിമാറ്റിയതിനാല്‍ പിസ്റ്റള്‍ കൈക്കലാക്കാൻ കഴിഞ്ഞില്ല. ഇയാള്‍ക്കെതിരെ വിവിധ സംസ്ഥാനങ്ങളിലായി 70-ലധികം മോഷണക്കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വീഡിയോ ചുവടെ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക