തെലുങ്ക് സിനിമാ താരം രാം ചരണ്‍ നിർമ്മിക്കുന്ന ‘ദി ഇന്ത്യ ഹൗസ്’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വൻ അപകടം. നായകനായി നിഖില്‍ സിദ്ധാർത്ഥ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഒരുക്കിയ കൃത്രിമ വാട്ടർ ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. സെറ്റില്‍ പ്രളയം വന്നത് പോലെയായിരുന്നു ഈ സമയത്ത് അവസ്ഥ എന്നാണ് പുറത്തുവന്ന വീഡിയോയില്‍ വ്യക്തമാകുന്നത്.

അപകടത്തില്‍ അസിസ്റ്റന്റ് ക്യാമറാമാനടക്കം നിരവധി ജോലിക്കാർക്ക് പരിക്കേറ്റു. ഷംഷാബാദിനടുത്ത് കടലിലെ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനായാണ് കൂറ്റന്‍ വാട്ടര്‍ ടാങ്ക് സ്ഥാപിച്ചിരുന്നത്. ഇതാണ് വ്യാഴാഴ്ച ചിത്രീകരണത്തിനിടെ പൊട്ടിയത്.ജൂണ്‍ 12 ഉച്ചയ്ക്ക് ശേഷം നടന്ന ഈ അപകടത്തെ തുടർന്ന് ചിത്രീകരണം താല്‍ക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. സംഭവത്തില്‍ ആര്‍ക്കും സാരമായ പരിക്കില്ലെന്നാണ് വിവരം. അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നായകന്‍ നിഖില്‍ സിദ്ധാർത്ഥ സംഭവത്തെക്കുറിച്ച്‌ പ്രതികരിച്ചു “ഞങ്ങള്‍ ഒരു വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ ഞങ്ങള്‍ പരമാവധി ശ്രമിക്കുന്നുണ്ട്” രാം ചരണ്‍-നിഖില്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഈ ചിത്രം, രാം ചരണിന്റെ ആദ്യ നിർമ്മാണ സംരംഭമാണ്. സായി മഞ്ജരേക്കയാണ് ചിത്രത്തിലെ നായിക.

അപകടത്തിന്റെ കാരണം ഇനിയും വ്യക്തമല്ല. എന്നാല്‍ ടാങ്കിന്‍റെ രൂപകല്‍പ്പനയോ നിർമ്മാണത്തിലോ ഉണ്ടായ പാകപ്പിഴയാണ് ഇതിന് കാരണമെന്ന് സംശയിക്കുന്നു. സിനിമാ ഷൂട്ടിംഗിനിടെ ഇത്തരത്തിലുള്ള അപകടങ്ങള്‍ അപൂർവമല്ലെങ്കിലും, ‘ദി ഇന്ത്യ ഹൗസ്’ സെറ്റിലുണ്ടായ ഈ സംഭവം സിനിമാ വ്യവസായത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കർശനമാക്കേണ്ടതിന്റെ ആവശ്യകത വീണ്ടും ഓർമ്മപ്പെടുത്തുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക