വിവാഹ സത്കാര ചടങ്ങില്‍ വിതരണം ചെയ്ത് മിഠായിയില്‍ പാൻ പരാഗിന്റെ രുചി അനുഭവപ്പെട്ടതായി പരാതി. തിരുവനന്തപുരം അരുവിക്കരയിലാണ് സംഭവം. മിഠായി കഴിച്ചവർക്ക് അസ്വസ്ഥത അനുഭവപ്പെട്ടതായി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിച്ചിരുന്നു.

പ്രദേശത്ത് ലഹരി മിഠായി വില്‍പ്പന വ്യപകമാണെന്ന് പരാതി ഉയർന്നിരിന്നു. സ്കൂള്‍ കുട്ടികളെ ലക്ഷ്യമിട്ടാണ് വില്‍പ്പന നടക്കുന്നത്. എന്നാല്‍ അന്നൊന്നും പരിശോധന നടത്താനോ നടപടിയെടുക്കാനോ അധികൃതർ തയ്യാറായില്ല. ഒടുവില്‍ കല്യാണ വീട്ടിലും ഇത്തരം സംഭവം റിപ്പോർട്ട് ചെയ്തതോടെ അരുവിക്കരയിലും പരിസര പ്രദേശങ്ങളിലും എക്സൈസും ഫുഡ് ആൻഡ് സേഫ്റ്റിയും ആരോഗ്യ വിഭാഗവും സംയുക്ത പരിശോധന നടത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ വീഡിയോയില്‍ പറയുന്ന മിന്റോ പാൻ എന്ന മിഠായി കണ്ടെത്താനായില്ലെന്ന് അധികൃതർ പറഞ്ഞു. അതേസമയം പല കടകളും ലേബല്‍ ഇല്ലാത്തതും കാലാവധി കഴിഞ്ഞ മിഠായികൾ വില്‍പ്പന നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. തുടർന്നും പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക