ക്ഷേമ പെൻഷൻ വിഷയത്തിൽ സിപിഎം നുണപ്രചരണങ്ങളെ തകർക്കുവാൻ വ്യത്യസ്ത തന്ത്രവുമായി കോൺഗ്രസ്: ഷാഫി – വിഷ്ണുനാഥ് കോമ്പോയുടെ ചോദ്യോത്തര വീഡിയോ വൈറൽ; ഇവിടെ കാണാം
ക്ഷേമ പെൻഷൻ 1200 രൂപയാക്കിയത് യുഡിഎഫാണെന്ന് താൻ പറഞ്ഞത് യാഥാർത്ഥ്യമാണെന്ന് പി സി വിഷ്ണുനാഥ് എംഎല്‍എ. ഇക്കാര്യം താൻ പറഞ്ഞപ്പോള്‍ ഇടത് സ്നേഹിതർ ട്രോളിയെന്നും വിഷ്ണുനാഥ് പറയുന്നു. ക്ഷേമ പെൻഷനെ പറ്റിയുള്ള സിപിഎമ്മിന്റെ നുണക്കോട്ടകള്‍ തകർക്കുന്നുവെന്ന തലക്കെട്ടോടെ കോണ്‍ഗ്രസ് പുറത്തിറക്കിയ പുതിയ വീഡിയോയിലാണ് വിഷ്ണുനാഥ് എംഎല്‍എ ഇക്കാര്യം പറയുന്നത്.
യുഡിഎഫ് ഭരണകാലത്ത് 18 മാസം പെൻഷൻ മുടങ്ങിയെന്ന പ്രചാരണം വ്യാജമാണെന്നും വീഡിയോയില്‍ പറയുന്നുണ്ട്.നിലമ്ബൂർ ഉപ തിരഞ്ഞെടുപ്പിൻറെ പശ്ചാത്തലത്തില്‍ പെൻഷൻ വിതരണം ചർച്ചയായതോടെയാണ് കോണ്‍ഗ്രസ് വ്യത്യസ്തമായ പ്രചാരണ തന്ത്രവുമായി രംഗത്തെത്തിയിരിക്കുന്നത്. ഷാഫി പറമ്ബില്‍ എംപിയും പിസി വിഷ്ണുനാഥ് എംഎല്‍എയും തമ്മിലുള്ള സംഭാഷണ രൂപത്തിലാണ് വിഡിയോ. പത്തു ചോദ്യങ്ങളുടെ ഉത്തരമാണ് വിഡിയോയിലുള്ളത്.
ഷാഫി പറമ്ബില്‍ ചില ചോദ്യങ്ങള്‍ ചോദിക്കുകയും വിഷ്ണുനാഥ് ഉത്തരം പറയുകയുമാണ്. കേരളത്തില്‍ സാമൂഹ്യപെൻഷന് തുടക്കമിട്ടതാര്, അത് ഏതൊക്കെ സർക്കാരുകള്‍ എത്ര വീതം കൂട്ടി, ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്ത് 18 മാസം പെൻഷൻ മുടങ്ങിയോ തുടങ്ങിയ ചോദ്യങ്ങള്‍ ഷാഫി പറമ്ബില്‍ ചോദിക്കുമ്ബോള്‍, അതിൻറെ ഉത്തരം പിസി വിഷ്ണുനാഥ് പറയുന്ന തരത്തിലാണ് വിഡിയോ. ചില രേഖകകളും ഈ സമയം കാണിക്കുന്നുണ്ട്.
കേരളത്തില്‍ ആദ്യ പെൻഷൻ പ്രഖ്യാപിച്ചത് ആർ ശങ്കർ സർക്കാരാണെന്നും, 1980 മുതലാണ് പെൻഷൻ ആരംഭിച്ചത് എന്ന ഇടത് പ്രചാരണം കളവാണെന്നുമാണ് രേഖകള്‍ സഹിതം അവർ സമർഥിക്കുന്നത്. 1200 രൂപയാക്കിയത് യുഡിഎഫാണെന്ന് താൻ പറഞ്ഞപ്പോള്‍, ഇടത് സ്നേഹിതർ അതിനെ ട്രോളുന്നുണ്ടെന്നും എന്നാല്‍ താൻ പറഞ്ഞത് യാഥാർഥ്യമാണെന്നും പിസി വിഷ്ണുനാഥ് എംഎല്‍എ വ്യക്തമാക്കുന്നു.സാമൂഹ്യ പെൻഷൻ 300ല്‍ നിന്നും പടിപടിയായി ഉയർത്തിയ സംഖ്യ എത്രയാണെന്നും വിഡിയോയില്‍ വിശകലനം ചെയ്യുന്നു. എല്‍എസ്ജിഡി വെബ്സൈറ്റില്‍ പെൻഷൻ ഓരോ വർഷവും കൂട്ടിയതിൻറെ ചരിത്രമുണ്ടെന്നും ആർക്കും പരിശോധിക്കാമെന്നും ഇരുവരും പറയുന്നു. 18 മാസം പെൻഷൻ മുടങ്ങിയെന്ന പ്രചാരണം വ്യാജമാണെന്നാണ് ഇരുവരും വാദിക്കുന്നത്. അതിൻറെ നിയമസഭാ രേഖകളും വിഡിയോയില്‍ പ്രദർശിപ്പിക്കുന്നുണ്ട്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക