ന്യൂജഴ്സിയിലെ നെവാർക്ക് ‌വിമാനത്താവളത്തില്‍ ഇന്ത്യൻ വിദ്യാർഥിക്ക് നേരെ ഉദ്യോഗസ്ഥർ നടത്തിയ അധിക്ഷേപവും ക്രൂരപീഡനവും ഇന്ത്യക്കാരുടെ അന്തസ്സ് ചോദ്യം ചെയ്യുന്നതാണെന്ന് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സി.എൻ. ജയരാജൻ. ‘ആ കുട്ടി എന്തൊക്കെയോ സ്വപ്നങ്ങള്‍ കണ്ടു കൊണ്ടാണ് അമേരിക്കയിലേക്ക് വന്നിറങ്ങിയത്… അവനെ അങ്ങോട്ടു പറഞ്ഞു വിട്ട മാതാപിതാക്കളും എന്തൊക്കെയോ സ്വപ്നങ്ങള്‍ കണ്ടിട്ടുണ്ട്….ഇവരാരും വിചാരിച്ചിട്ടില്ല, ഇവനെ ഏതോ കൊടും ക്രിമിനലിനെ പോലെ കമിഴ്ത്തിക്കിടത്തി കൈകള്‍ പിറകിലേക്ക് വിലങ്ങിട്ടു പൂട്ടുമെന്ന്. എനിക്ക് കണ്ടിട്ട് സഹിക്കുന്നില്ല… എനിക്കും ഇതു പോലൊരു മകനുള്ളതാണ്.

നെടുമ്ബാശ്ശേരി എയർപോർട്ടില്‍ വന്നിറങ്ങുന്ന അമേരിക്കക്കാരന്റെ പേപ്പർ നോക്കുമ്ബോള്‍ അത് ശരിയല്ലെങ്കില്‍ ഉടനേ അവനെ തറയില്‍ കമിഴ്ത്തിക്കിടത്തി കൈകള്‍ പിറകിലേക്ക് ആക്കി വിലങ്ങിടുമോ? ഇവിടെയുള്ളവർ എന്നാലോചിച്ചു നോക്കുക. എന്തായാലും അവനൊരു കുട്ടിയല്ലേ. ഇന്ത്യക്കാരുടെ അന്തസ്സാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഇത് ചോദിക്കേണ്ടയാള്‍ പ്രധാനമന്ത്രിയാണ്, മോദി. മോദിയും ജയശങ്കരനും ഈ കാണിച്ചു കൂട്ടിയ വൃത്തികേടിന് സമാധാനം പറയണം…’ -അദ്ദേഹം ഫേസ്ബുക് കുറിപ്പില്‍ ആവശ്യപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ത്യൻ വിദ്യാർത്ഥി നേരിടേണ്ടിവന്ന ക്രൂര പീഡനത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ചുവടെ

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക