കണ്ണൂർനഗരത്തിലെ ഹോട്ടലുകളില്‍ കോർപറേഷൻ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ ഉപയോഗശൂന്യമായ എണ്ണ ഉള്‍പ്പെടെ പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടി. തളാപ്പിലെ എം വി കെ, റാന്തല്‍ എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച്ച രാവിലെ ഏഴ് മണിയോടെ കോർപറേഷൻ ക്ലീൻ സിറ്റി മാനേജർ പി പി ബൈജുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷ്യ യോഗ്യമല്ലാത്ത സാധനങ്ങള്‍ പിടിച്ചെടുത്തത്.

തളാപ്പിലെ എംവികെ യില്‍ നിന്നും ഉപയോഗിച്ച്‌ പഴകിയ എണ്ണ, പഴകിയ വിവിധ ഭക്ഷണസാധനങ്ങളായതന്തൂരി ചിക്കൻ, ലോലിപോപ്പ്, ചിക്കൻ ടിക്ക, ചിക്കൻ മസാല, മസാലക്കൂട്ട്, റൈസ്,പൊറോട്ട മാവ് ഉള്‍പ്പെടെ പിടികൂടിയത്. പഴകിയ മാവ് തുറന്നിട്ട് ഈച്ച വന്നിരിക്കുന്ന നിലയിലായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.റാന്തലില്‍ നിന്ന് നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും പഴകിയ റൈസ്, ചില്ലിച്ചിക്കൻ എന്നിവയും പിടിച്ചെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലൈസൻസ് വ്യവസ്ഥ ലംഘിച്ചതിന് ഇരു സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്‍കി പിഴ ഈടാക്കുമെന്ന് ക്ലിൻ സിറ്റി മാനേജർ പി പി ബൈജു പറഞ്ഞു. സീനിയർ പബ്ബിക് ഹെല്‍ത്ത് ഇൻസ്പെക്ടർ സജില വളർപ്പാൻകണ്ടി, പി എച്ച്‌ ഐമാരായ ആർ ഫിയാസ് , ഇ .ബിന്ദു എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക