ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് പുഴയിലേക്ക് ചാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ജീവനൊടുക്കി. ചെറുതുരുത്തി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപികയായ സിന്തോളാണ് (40) പുഴയിലേക്ക് ചാടിയത്. നിലമ്ബൂര്‍-കോട്ടയം പാസഞ്ചര്‍ ട്രെയിനില്‍നിന്നാണ് ഇവര്‍ പുഴയിലേക്ക് ചാടിയത്.

ചാലക്കുടിയില്‍ ഇറങ്ങേണ്ട ഇവര്‍ അവിടെ ഇറങ്ങിയില്ല. തുടര്‍ന്ന് ചാലക്കുടി പുഴയ്ക്ക് മുകളിലൂടെയുള്ള മേല്‍പ്പാലത്തില്‍ ട്രെയിനെത്തിയപ്പോള്‍ ഇവര്‍ എടുത്ത് ചാടുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. റെയില്‍വേ പാലത്തിന് മുകളില്‍നിന്നിരുന്ന യുവാക്കളാണ് സംഭവം കണ്ടത്.ഇവര്‍ ഉടന്‍ പോലീസില്‍ വിവരം അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്സും തിരച്ചില്‍ നടത്തി. കോഴിക്കോടു നിന്ന് സ്ഥലംമാറി മൂന്നു ദിവസം മുമ്ബാണ് ചെറുതുരുത്തിയില്‍ ജോലിയില്‍ പ്രവേശിച്ചത്. ചാലക്കുടി തിരുത്തിപറമ്ബ് സ്വദേശിയാണ് സിന്തോള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക