സിനിമ പലപ്പോഴും താരങ്ങള്‍ക്കായി അദ്ഭുതങ്ങള്‍ കാത്തുവയ്ക്കാറുണ്ട്. ചെറിയ വേഷങ്ങള്‍ ചെയ്തും ആള്‍ക്കൂട്ടത്തിലൊരാളായുമൊക്കെ ക്യാമറയ്ക്ക് മുൻപില്‍ എത്തിയ പലരും പിന്നീട് സൂപ്പർ താരങ്ങളായി മാറുകയും ചെയ്തു. കസ്‌തൂരിമാൻ സിനിമയുടെ തമിഴ് പതിപ്പില്‍ മീര ജാസ്‌മിൻ പഠിക്കുന്ന കോളേജിലെ വിദ്യാർത്ഥികളില്‍ ഒരാളായി പാട്ടുസീനില്‍ മാത്രം പ്രത്യക്ഷപ്പെട്ട പെണ്‍കുട്ടി ഇന്ന് തെന്നിന്ത്യൻ സിനിമയില്‍ സൂപ്പർ നായികയിണ്.

മറ്റാരുമല്ല, സായ്‌പല്ലവി ആണ് ചിത്രത്തിലെ ഡാൻസ് സീനില്‍ മീര ജാസ്മിനില്‍ പിന്നിലായി നൃത്തം വച്ചത്. മീരാജാസ്മിന്റെ വലതുഭാഗത്തായി ഒന്നാം നിരയിൽ പച്ച വസ്ത്രം അണിഞ്ഞു നിൽക്കുന്ന യുവതിയാണ് സായ് പല്ലവി. ഇപ്പോള്‍ ഒരു സിനിമയ്ക്ക് സായ് പല്ലവിയുടെ പ്രതിഫലം 5 കോടി എന്നാണ് റിപ്പോർട്ട്. അന്നത്തെ ആ ചിത്രം ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ഇടംപിടിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മലയാളത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ലോഹിതദാസ് രചനയും സംവിധാനവും നിർവഹിച്ച കസ്കൂരിമാൻ. കുഞ്ചാക്കോ ബോബനും മീര ജാസ്‌മിനുമായിരുന്നു പ്രധാന താരങ്ങള്‍. ഈ ചിത്രം ഇതേ പേരില്‍ ലോഹിതദാസ് തന്നെ തമിഴിലും സംവിധാനം ചെയ്തു. കുഞ്ചാക്കോ ബോബന്റെ വേഷം പ്രസന്ന ആണ് അവതരിപ്പിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക