മറ്റൊരു സോഷ്യല്‍ മീഡിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ് വ്ലോഗർ കുഞ്ഞാൻ പാണ്ടിക്കാട്. മുൻപ് പല വിമർശനങ്ങളും കുഞ്ഞാന് നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും ഇത്തവണ അല്‍പ്പം വലിയ വിവാദം തന്നെയാണ് കത്തുന്നത്. കടബാധ്യത മൂലം ബുദ്ധിമുട്ടുന്നയൊരാള്‍ക്കായി ഭാഗ്യക്കുറി നറുക്കെടുപ്പാണ് കുഞ്ഞാൻ പാണ്ടിക്കാട് സാമൂഹിക മാധ്യമങ്ങളില്‍ പ്രമോട്ട് ചെയ്തത്. 1000 രൂപയുടെ ടിക്കറ്റുകളാണ് വിറ്റത്. ആയിരക്കണക്കിനാളുകളാണ് ടിക്കറ്റ് വിറ്റുപോയത്.

ഒന്നാം സമ്മാനമായി വീടും, രണ്ടാം സമ്മാനമായി മാരുതി ജിംനിയും, മറ്റ് സമ്മാനങ്ങളായി വാഹനങ്ങളുമാണ് നല്‍കുമെന്ന് ടിക്കറ്റുകളിലുണ്ടായിരുന്നത്. എന്നാല്‍ നറുക്കെടുപ്പ് കഴിഞ്ഞ് വീഡിയോകള്‍ എത്തിയതോടെയാണ് സംഭവത്തിന് പിന്നില്‍ തട്ടിപ്പുണ്ടെന്ന് ആക്ഷേപം ഉയർന്നത്. നറുക്കെടുപ്പ് ഒരു അഡ്ജസ്റ്റ്മെൻ്റില്‍ നടത്തിയെന്നാണ് ആരോപണം. വളരെ അധികം താഴേക്ക് കയ്യിട്ട് എടുത്ത ആ കൂപ്പണ്‍ ബോക്സില്‍ ഒട്ടിച്ച്‌ വെച്ചിരുന്നതാണെന്നാണ് ആക്ഷേപം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവം വിവാദമായതോടെ അഡ്വക്കേറ്റ് ശ്രീജിത്ത് പെരുമനയും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ഗവണ്‍മെന്റ് ഓഫ് പാണ്ടിക്കാട് എന്ന സമാന്തര ലോട്ടറി വകുപ്പിന്റെ ലോട്ടറികള്‍ എടുത്ത് പറ്റിക്കപ്പെട്ടു എന്ന് സംശയമോ, സന്ദേഹമോ, പരാതിയോ ഉള്ളവർക്ക് കമൻ്റ് ചെയ്യാം. അതില്‍ പരാതിപ്പെടാനുള്ളവർക്ക് എല്ലാവിധ നിയമ സഹായങ്ങളും നല്‍ക്കുന്നതാണ്.ലോട്ടറി സ്ലിപ്പും, തെളിവുകളും, പരാതികള്‍ക്ക് കാരണമായ വിവരങ്ങളും ഉള്‍പ്പെടെയുള്ള വിവരങ്ങളുമായി[email protected] അല്ലങ്കില്‍ +91 9895519889 എന്നീ കൊണ്ടാക്റ്റുകളില്‍ ബന്ധപ്പെടുക പൊതുജന താത്പര്യാർത്ഥം എന്നാണ് ശ്രീജിത്ത് പെരുമന ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

നിരവധി വ്ലോഗർമാരും വിഷയത്തില്‍ റിയാക്ഷൻ വീഡോയി പങ്കു വെക്കുന്നുണ്ട്. അതിനിടയില്‍ താൻ ഒരു രൂപ പോലും ആരെയും പറ്റിച്ചിട്ടില്ലെന്നും എല്ലാം വെറും വിവാദമാണെന്നുമാണ് പാണ്ടിക്കാട് കുഞ്ഞാൻ നല്‍കിയ വിശദീകരണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക