കൊമേഴ്‌സ് പഠന സ്ഥാപനമായ ലക്ഷ്യയുടെ പരസ്യത്തില്‍ മോഡലായ മോഹന്‍ലാലിനോട് ചോദ്യങ്ങളുമായി കൊമേഴ്‌സ് അധ്യാപകന്‍. ലക്ഷ്യയുടെ പരസ്യം വഴിതെറ്റിക്കുന്നതാണെന്നും സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന ഈ സ്ഥാപനം ഉയര്‍ന്ന ഫീസാണ് ഇടാക്കുന്നതെന്നും അധ്യാപകനായ പിഎ മാത്യു വിമര്‍ശിച്ചു. ഈ സ്ഥാപനത്തില്‍ ജോയിന്‍ ചെയ്യുന്ന 95% വിദ്യാര്‍ത്ഥികളും ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ മാത്രമാണ് ഇവിടെ പഠിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

പിഎ മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ വായിക്കാം

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രിയപ്പെട്ട ശ്രീ.മോഹന്‍ലാല്‍,

ആദ്യമായി താങ്കളുടെ ജന്മദിനത്തിന് എല്ലാ ആശംസകളും നേരുന്നു.ര ണ്ടു ദിവസം താമസിച്ചതില്‍ സദയം ക്ഷമിക്കുക.ഞാന്‍ താങ്കള്‍ക്ക് ഒരു ഓപ്പണ്‍ ലെറ്റര്‍ എഴുതുന്നത് കുറിച്ച്‌ വളരെയധികം ആലോചിച്ചു. ഈ ലെറ്റര്‍ എഴുതിയതുകൊണ്ട് എന്ത് ഉപയോഗം എന്നാണ് ഞാന്‍ വീണ്ടും വീണ്ടും ആലോചിച്ചത്. അവസാനം എഴുതാം എന്ന് തന്നെ തീരുമാനിച്ചു.

ഞാന്‍ കുറെ വര്‍ഷങ്ങളായി കോമേഴ്‌സും മാനേജ്‌മെന്റ് സബ്ജക്ടുകളും പഠിപ്പിക്കുന്ന ഒരു അധ്യാപകനാണ്. താങ്കളുടെ ജന്മദിനത്തില്‍ എനിക്ക് കിട്ടിയ എല്ലാ പത്രങ്ങളുടെയും ഫ്രണ്ട് പേജില്‍, ഞാന്‍ യാത്ര ചെയ്ത എല്ലാ സ്ഥലങ്ങളിലെ Hoarding Indian Institute of Commerce – Lakshya എന്ന സ്ഥാപനത്തിനു വേണ്ടി B.Com + ACCA എന്ന കോഴ്‌സില്‍ ജോയിന്‍ ചെയ്യാന്‍ താങ്കള്‍ പറയുന്നത് കണ്ടു.ഞാന്‍ താങ്കളോട് ചില ചോദ്യങ്ങള്‍ ചോദിച്ചോട്ടെ?

1) ഈ സ്ഥാപനത്തില്‍ ജോയിന്‍ ചെയ്യുന്ന 95% വിദ്യാര്‍ത്ഥികളും ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ മാത്രമാണ് ഇവിടെ പഠിക്കുന്നത് എന്ന് താങ്കള്‍ക്കറിയാമോ?

2) ഈ കാലയളവില്‍ ഒന്നരലക്ഷം മുതല്‍ 2 ലക്ഷം രൂപ വരെയാണ് ഈ സ്ഥാപനം വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കുന്നത് എന്ന് താങ്കള്‍ക്കറിയാമോ?

3) ഈ കോഴ്‌സിന് ജോയിന്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികളില്‍ 80 ശതമാനം സാധാരണക്കാരുടെ മക്കളാണ്. ഒരുപക്ഷേ അവര്‍ കടം മേടിച്ച പണം ഉപയോഗിച്ചായിരിക്കാം അവരുടെ മക്കളെ നിങ്ങള്‍ വിശ്വസിച്ചു അയക്കുന്നത്. ഇതിനെപ്പറ്റി താങ്കള്‍ ബോധവാനാണോ?

4) ACCA യുടെ വിജയശതമാനം (All over India) 3% മാത്രമാണെന്നുള്ളത് താങ്കളോട് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?

5) ഒരു സ്വകാര്യ സ്ഥാപനത്തിന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന പേര് വയ്ക്കുന്നത് നിയമവിരുദ്ധമാണെന്ന് താങ്കള്‍ക്കറിയാമോ?

6) ഈ സ്ഥാപനത്തില്‍ ജോയിന്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ ഒരു distance education B.Com ആണ് പഠിക്കുന്നതെന്നും advertisement ല്‍ പറഞ്ഞതുപോലെ NAAC A++ ഉള്ള ഒരു distance education program കേരളത്തില്‍ എവിടെയും ഇല്ല എന്നുള്ള കാര്യം ഈ സ്ഥാപനത്തിന്റെ ഉടമകള്‍ താങ്കളോട് പറഞ്ഞിട്ടുണ്ടോ?

7) കഴിഞ്ഞവര്‍ഷം നിങ്ങള്‍ പറഞ്ഞ പരസ്യവാക്യം 21 വയസ്സില്‍ ACCA/CA എന്ന് പരസ്യവാക്യം തെറ്റായ ഇന്‍ഫര്‍മേഷന്‍ ആണ് കൊടുക്കുന്നത് എന്ന ICAI complaint നിര്‍ത്തിവെച്ചതിനെ പറ്റി താങ്കള്‍ അറിഞ്ഞോ???

താങ്കള്‍ വെറുമൊരു നടനല്ല. താങ്കള്‍ ഒരു lieutenant colonel ആണ്. പൊതുസമൂഹത്തെ വഴിതെറ്റിക്കുന്ന പരസ്യം ചെയ്യുന്ന വഴി താങ്കള്‍ ആ പദവിയോട് അനാദരവ് അല്ലേ ചെയ്യുന്നത്? ഈ ചോദ്യങ്ങള്‍ക്കെല്ലാം താങ്കള്‍ ഉത്തരം കണ്ടെത്തുമെന്ന് കരുതുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക