യുവാവിനെയും വിദ്യാർത്ഥിനിയെയും ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഹരിപ്പാട് കരുവാറ്റ റെയില്‍വേ സ്റ്റേഷന് സമീപമാണ് ദാരുണ സംഭവം നടന്നത്. പള്ളിപ്പാട് സ്വദേശി ദേവു (17), ചെറുതന സ്വദേശി ശ്രീജിത്ത് എന്നിവരാണ് ദാരുണമായി മരിച്ചത്.

കൊച്ചുവേളി- അമൃത്സർ ട്രെയിന് മുന്നില്‍ ഇരുവരും എടുത്ത് ചാടുകയായിരുന്നുവെന്ന് കണ്ടുനിന്നവർ പറയുന്നു. ബൈക്ക് റോഡ് സൈഡിൽ പാർക്ക് ചെയ്ത ശേഷമാണ് ഇരുവരും ട്രാക്കിലേക്ക് എത്തിയത്. ഇവരുടെ ബൈക്ക് റോഡില്‍ നിന്ന് കണ്ടെടുത്തു. ചിന്നിച്ചിതറിയ നിലയിലാണ് ശരീര ഭാഗങ്ങള്‍ കണ്ടെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനെ തുടർന്ന് നേത്രാവതി എക്സ്പ്രസ് 20 മിനിറ്റോളം പിടിച്ചിട്ടു. പിന്നീട് മൃതദേഹങ്ങള്‍ ട്രാക്കില്‍ നിന്ന് മാറ്റിയതിന് ശേഷമാണ് നേത്രാവതി യാത്ര തുടർന്നത്. മ‍ൃതദേഹം ആംബുലൻസില്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കുമെന്ന് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക