കല്ലും മണലും ഇറക്കുന്നതിനേ ചൊല്ലി തർക്കം കയ്യേറ്റത്തിലേക്കും എത്തിയതിന് പിന്നാലെ ബിഹാറില്‍ 3 പേർ കൊല്ലപ്പെട്ടു. പിന്നാലെ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ബിഹാറിലെ അഹിയപൂർ ഗ്രാമത്തില്‍ ഞായറാഴ്ചയുണ്ടായ അക്രമത്തിലാണ് മൂന്ന് സ്ത്രീകള്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ അടുത്ത ബന്ധു അറസ്റ്റിലായി. പിന്നാലെയാണ് സംഭവം മേലധികാരികളെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത്.

ഞായറാഴ്ചയുണ്ടായ അക്രമത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഒരേ വീട്ടുകാർക്കിടയിലാണ് മണലും കല്ലും ഇറക്കുന്ന സ്ഥലത്തേച്ചൊല്ലി തർക്കമുണ്ടായത്. ശനിയാഴ്ച ഇത് സംബന്ധിച്ച തർക്കം പൊലീസുകാരൻ പരിഹരിച്ചിരുന്നു. എന്നാല്‍ ഞായറാഴ്ച കനാലിന് സമീപം മണല്‍ ഇറക്കിയതിനേ ചൊല്ലി വീണ്ടും തർക്കമുണ്ടാവുകയും ഇത് വെടിവയ്പില്‍ കലാശിക്കുകയുമായിരുന്നു. സംഭവത്തില്‍ ബന്ധുക്കളായ 19 പേർക്കെതിരെയും ഇവരുടെ ജോലിക്കാരായ മൂന്ന് പേർക്കെതിരെയും പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് എടുത്തതായി ബക്സാർ പൊലീസ് സൂപ്രണ്ട് ശുഭം ആര്യ വിശദമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തില്‍ ഓം പ്രകാശ് സിംഗ് എന്നയാളെ അറസ്റ്റ് ചെയ്തതായും പൊലീസ് വിശദമാക്കി. മറ്റുള്ള പ്രതികള്‍ക്കായി തെരച്ചിലുകള്‍ നടക്കുകയാണെന്നും എസ് പി പ്രതികരിച്ചു. അതേസമയം വാക്കേറ്റം നടന്നത് അന്വേഷിക്കാനെത്തിയ ചൌക്കീദാറിനെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. റിതേഷ് പാണ്ഡെ എന്ന പൊലീസുകാർ ശനിയാഴ്ച സംഭവ സ്ഥലം സന്ദർശിച്ചിരുന്നു. ഒരേ വീട്ടിലുള്ള ആളുകള്‍ ആയതിനാല്‍ പ്രശ്നം പറഞ്ഞ് പരിഹരിച്ച ശേഷം ഇയാള്‍ സ്റ്റേഷനിലേക്ക് മടങ്ങുകയായിരുന്നു.

എന്നാല്‍ മേഖലയില്‍ സംഘർഷാവസ്ഥയുണ്ടെന്ന വിവരം ഇയാള്‍ സ്റ്റേഷനിലെ മുതിർന്ന ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നില്ല. ഞായറാഴ്ച രാവിലെ വീണ്ടും ബന്ധുക്കള്‍ക്കിടയില്‍ വാക്കേറ്റമുണ്ടാവുകയും ഒരാള്‍ ആളുകള്‍ക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നു. അക്രമത്തില്‍ രണ്ട് പേർക്ക് ഗുരുതര പരിക്കാണ് ഏറ്റിട്ടുള്ളത്. ഇവരെ വാരണാസി ട്രോമാ കെയറിലേക്ക് മാറ്റിയിരിക്കുകയാണ്. വടികളുമായി ബന്ധുക്കള്‍ തമ്മില്‍ തല്ലുന്നതിനിടെയാണ് ബന്ധുക്കളിലൊരാള്‍ വെടിയുതിർത്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക