കേരളത്തിലെ ചാനല്‍ പോരാട്ടത്തില്‍ ഒന്നാം സ്ഥാനം നിലനിർത്തി റിപ്പോർട്ടർ. ഈ ആഴ്ച പുറത്തിറങ്ങിയ (22-05-2025) ഏറ്റവും പുതിയ ബാർക്ക് റേറ്റിങ്ങ് പ്രകാരം 106 പോയിന്റോടെയാണ് റിപ്പോർട്ടർ വിജയക്കുതിപ്പ് തുടരുന്നത്.കഴിഞ്ഞയാഴ്ചത്തെ 97.71പോയിന്റില്‍ നിന്നാണ് 106 എന്ന പോയിന്റിലേക്ക് റിപ്പോർട്ടർ നില മെച്ചപ്പെടുത്തിയത്.
അതേസമയം 98 പോയിന്റോടെ ഏഷ്യാനെറ്റ് രണ്ടാം സ്ഥാനത്താണ്. 76 പോയിന്റോടെ തുടർച്ചയായി മൂന്നാം സ്ഥാനത്താണ് ട്വന്റി ഫോർ ന്യൂസ്. 38 ആണ് നാലാം സ്ഥാനത്തുള്ള മനോരമയുടെ പോയിന്റ് നില. 36 ആണ് മാതൃഭൂമി ന്യൂസിന്റെ പോയിന്റ് നില.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ന്യൂസ് മലയാളം 24*7, ജനം ടിവി എന്നിവർ 27 പോയിന്റ് നിലനിർത്തുമ്ബോള്‍, 15 പോയിന്റോടെ കൈരളി ടിവിയാണ് എട്ടാം സ്ഥാനത്താണ്. 14 പോയിന്റുകളോടെ ന്യൂസ് 18 പട്ടികയില്‍ ഒൻപതാം സ്ഥാനത്താണ്. പത്താം സ്ഥാനത്തുള്ള മീഡിയാ വണ്ണിന്റെ പോയിന്റ് 7 ആണ്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















