ഫറോക്കില്‍ വീട്ടമ്മ ഓടിച്ച കാര്‍ കിണറ്റില്‍ വീണു. ഫറോക്ക് പെരുമുഖത്ത് കാറ്റിങ്ങല്‍ പറമ്ബ് വൃന്ദാവനത്തില്‍ സ്നേഹലത (60) ഓടിച്ച കാറാണ് 14 കോല്‍ താഴ്ചയുള്ള കിണറ്റില്‍ വീണത്. വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം.ഇവര്‍ കാര്‍ പിറകോട്ട് എടുക്കുന്നതിനിടയില്‍ പെട്ടെന്ന് നിയന്ത്രണം വിട്ട് കിണറ്റിലേക്ക് മറിയുകയായിരുന്നു.

അപകടത്തില്‍ സ്‌നേഹലതക്ക് നിസ്സാര പരിക്കേറ്റു. താഴ്ചയുള്ള കിണറ്റിലേക്ക് കാറിന്റെ പിറകുവശം ആദ്യം വീണതിനാലാണ് വലിയ അപകടം ഒഴിവായത്. കാറിന്റെ പിന്‍ഭാഗം കിണറിലെ വെള്ളത്തിലേക്ക് ഇറങ്ങിയെങ്കിലും മുന്‍ഭാഗം ഉയര്‍ന്നുനിന്നിരുന്നതിനാല്‍ സ്‌നേഹലതയെ ഡോര്‍ തുറന്ന് പുറത്തേക്ക് കൊണ്ടുവരാനായി. ഫയര്‍ഫോഴ്‌സെത്തിയാണ് സ്‌നേഹലതയെ പുറത്തെത്തിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡ്രൈവിങ് പരിശീലിക്കുന്ന സനേഹലത കാര്‍ സ്ഥിരമായി റിവേഴ്‌സ് ഗിയര്‍ എടുത്തു പഠിക്കാറുണ്ട്. കാര്‍ പിന്നിലേക്ക് എടുക്കുന്നതിനിടെ ബ്രേക്കിനു പകരം ആക്‌സിലേറ്ററില്‍ അബദ്ധത്തില്‍ ചവിട്ടിയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് വിവരം. കാര്‍ വീണെങ്കിലും സ്‌നേഹലതയ്ക്കു കാര്യമായ പരുക്കുകളില്ല. സനേഹലതയെ പുറത്തെത്തിച്ച ശേഷം കാര്‍ മിനി ക്രെയിന്‍ എത്തിച്ച്‌ ആറരയോടെ കിണറ്റില്‍ നിന്ന് പുറത്തെത്തിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക