അമിത ജോലി സമ്മർദ്ദത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ 24കാരനായ ടെക്കി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്ര സ്വദേശിയായ നിഖില്‍ സോംവൻശി ആണ് ആത്മഹത്യ ചെയ്തത്. എച്ച്‌എസ്‌ആർ ലേ ഔട്ടിലെ അഗര തടാകത്തില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.

ഒലയുടെ എഐ വിങായ ക്രിട്രിമില്‍ മെഷീൻ ലേണിംഗ് എഞ്ചിനീയറായിരുന്നു നിഖില്‍.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസില്‍ നിന്ന് 9.3 സിജിപിഎയോടെ കഴിഞ്ഞ വർഷമാണ് നിഖില്‍ ബിരുദം പൂർത്തിയാക്കിയത്. താൻ മരിച്ചത് അപകടത്തിലാണെന്ന് കുടുംബത്തോട് പറയണം എന്ന് സുഹൃത്തിന് മെസേജ് അയച്ച ശേഷമായിരുന്നു ആത്മഹത്യ. ഇന്നലെ ഈ മെസ്സേജ് കിട്ടിയതിന് പിന്നാലെ സുഹൃത്തുക്കള്‍ പൊലീസിനെ വിവരമറിയിച്ച്‌ നിഖിലിനായി അന്വേഷണം നടത്തുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ന് രാവിലെയാണ് തടാകത്തില്‍ നിന്ന് നിഖിലിന്‍റെ മൃതദേഹം ലഭിച്ചത്. ക്രിട്രിമില്‍ കടുത്ത ജോലി സമ്മർദ്ദമാണ് നിഖിലിന് നേരിടേണ്ടി വന്നതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. രണ്ട് സഹപ്രവർത്തകർ രാജി വച്ചതോടെ ജോലിയുടെ അധികഭാരം നിഖിലിനായിരുന്നു. നിഖിലിന്‍റെ യുഎസ്സിലെ മാനേജർക്കെതിരെയും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. അമേരിക്കയിലുള്ള രാജ് കിരണ്‍ എന്ന ടീം ലീഡിനെതിരെ ആരോപണങ്ങളുമായി റെഡ്ഡിറ്റില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. രാജ് കിരണ്‍ മാനസികമായി തളർത്തുന്ന തരത്തില്‍ അസഭ്യവർഷം നടത്തുന്നുവെന്നാണ് റെഡ്ഡിറ്റ് പോസ്റ്റിലുള്ളത്.

നിഖിലിന്‍റെ മരണത്തെക്കുറിച്ച്‌ പുറത്ത് സംസാരിക്കരുത് എന്ന് നിർദേശം ലഭിച്ചതായും റെഡ്ഡിറ്റില്‍ അജ്ഞാതപോസ്റ്റ്. അതേസമയം, മരണത്തെക്കുറിച്ച്‌ അറിയില്ലെന്ന് ഓല അധുകൃതരുടെ മറുപടി. നിഖില്‍ സോംവംശി അവധിയിലായിരുന്നെന്നും പ്രശ്നങ്ങളുള്ളതായി അറിയില്ലെന്നും ഓല വിശദീകരിക്കുന്നു. അതിനിചെസ നിഖിലിന്‍റെ ആത്മഹത്യയില്‍ പ്രതിഷേധവുമായി ഐടി ജീവനക്കാരുടെ യൂണിയനുകളും രംഗത്തെത്തി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്ബര്‍: Toll free helpline number: 1056, 0471-2552056)

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക