സാമ്പത്തിക തട്ടിപ്പിന് കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ തെളിവെടുപ്പിന് കൊണ്ടുപോയ വേളയില്‍ ചട്ടം ലംഘിച്ചതില്‍ എസ് ഐക്ക് സസ്പെൻഷൻ. മ്യൂസിയം പൊലീസ് സ്റ്റേഷൻ എസ് ഐ ഷെഫിനെയാണ് സസ്പെന്റ് ചെയ്തത്. എംബിബിഎസ് അഡ്മിഷൻ തട്ടിപ്പ് നടത്തിയതിന് ഒരു സ്ത്രീയെ ഹരിദ്വാരില്‍ നിന്നും മ്യൂസിയം പൊലീസ് കസ്റ്റഡിയില്‍ വാങ്ങിരുന്നു.

തെളിവെടുപ്പിന് കൊണ്ടുപോയ വേളയില്‍ ഈ വനിത തടവുകാരിക്ക് സ്വകാര്യ ഹോട്ടലില്‍ രണ്ട് ദിവസം തങ്ങാൻ അവസരം നല്‍കിയിരുന്നു. ചട്ടം ലംഘിച്ചാണ് ഹോട്ടലില്‍ താമസമൊരുക്കിയതെന്ന സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിമാന ടിക്കറ്റിലാണ് എസ് ഐ ഷെഫിൻ ഹരിദ്വാറില്‍ നിന്നും തിരികെ യാത്ര ചെയ്തതെന്നും അന്വേഷണത്തില്‍ കണ്ടെത്തി. തിരികെയെത്തിയ ശേഷം എസ്‌ഐ അനുമതിയില്ലാതെ കുട്ടിക്കാനത്ത് സിനിമാ ഷൂട്ടിംഗിന് പോവുകയും ചെയ്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക