പ്രശസ്ത വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള കള്ളുഷാപ്പില്‍ വൻ തീപിടിത്തം. വയനാട്ടിലെ മേപ്പാടിയില്‍ പ്രവർത്തിക്കുന്ന കള്ളുഷാപ്പിലാണ് തീപിടിത്തമുണ്ടായത്. തൗസന്റ് ഏക്കർ റിസോർട്ടില്ലെ തേയില ഫാക്‌ടറിക്ക് പുറകിലുള്ള കള്ള് ഷാപ്പിലാണ് ഉച്ചയോടെ തീപിടിച്ചത്. ഗ്യാസ് ചോർന്നതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ആളുകളെ പെട്ടെന്ന് തന്നെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചതിനാല്‍ ആർക്കും പരിക്ക് പറ്റിയിട്ടില്ല.

ഓല മേഞ്ഞ മേല്‍ക്കൂരകള്‍ പൂർണമായും കത്തി നശിച്ചു. കല്‍പ്പറ്റയില്‍ നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്. സംഭവം നടക്കുമ്ബോള്‍ ധാരാളം വിനോദ സഞ്ചാരികള്‍ സ്ഥലത്തുണ്ടായിരുന്നു. പെട്ടെന്ന് തന്നെ എല്ലാവരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. വൻ അപകടമാണ് തലനാരിഴയ്‌ക്ക് ഒഴിവായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ദിവസം വയനാട്ടിലെ ഒരു റിസോർട്ടില്‍ ടെന്റ് തകർന്നുവീണ് വിനോദസഞ്ചാരിയായ യുവതി മരിച്ചിരുന്നു. നിലമ്ബൂർ അകമ്ബാടം സ്വദേശി നിഷ്മയാണ് മരിച്ചത്. മേപ്പാടി 900 കണ്ടിയിലാണ് അപകടം നടന്നത്. മരത്തടികള്‍ കൊണ്ട് നിർമ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകർന്നുവീണത്. 900 വെഞ്ചേഴ്സ് എന്ന റിസോർട്ടില്‍ നിർമ്മിച്ചിരുന്ന ടെന്റാണ് തകർന്ന് വീണത്. അപകടത്തില്‍ രണ്ടുപേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവർ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു സുരക്ഷയും ഇല്ലാത്ത ടെന്റാണ് തകർന്നുവീണത്. ദ്രവിച്ച മരത്തടികള്‍ കൊണ്ടാണ് ടെന്റ് ഉണ്ടാക്കിയിരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക