കാട്ടിക്കുളത്ത് സ്വകാര്യ ബസും ടൂറിസിറ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 85 പേര്‍ക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല.ഇവരില്‍ 30ഓളം പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 12 പേര്‍ കാട്ടിക്കുളത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലാണ്. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല.

ഇന്ന് രാവിലെ 8:45ഓടെയാണ് അപകടം. മാനന്തവാടിയില്‍നിന്ന് തിരുനെല്ലിയിലേക്ക് പോയ സ്വകാര്യ ബസും തിരുനെല്ലിയില്‍നിന്ന് വന്ന ടൂറിസ്റ്റ് ബസും വളവില്‍ വച്ച്‌ കൂട്ടിയിടിക്കുകയായിരുന്നു. അപകടകാരണം എന്താണെന്ന് വ്യക്തമല്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക