അന്തരാഷ്‌ട്ര നഴ്സിംഗ് ദിനത്തില്‍ ഇരട്ടി മധുരവുമായി സ്റ്റീവനേജില്‍ നിന്നുള്ള മലയാളി നഴ്‌സ് പ്രബിൻ ബേബി. സ്റ്റീവനേജിലെ ഈസ്റ്റ് ആൻഡ് നോർത്ത് ഹേർട്ഫോർഡ്ഷയർ എൻഎച്ച്‌എസ് ട്രസ്റ്റിന്‍റെ കീഴിലുള്ള ലിസ്റ്റർ ആശുപത്രിയിലെ സ്റ്റാഫ്‌ നഴ്‌സായ പ്രബിൻ ബേബിക്കാണ് ബക്കിഗ്ഹാം പാലസ് ഗാർഡൻ പാർട്ടിയില്‍ അതിഥിയായി പ്രവേശനം കിട്ടിയത്. സർഗം സ്റ്റീവനേജ് മലയാളി അസോസിയേഷൻ അംഗവും മുൻ ഭാരവാഹിയുമാണ് പ്രബിൻ.

ആതുര സേവന രംഗത്തെ പ്രവർത്തന മികവിനും അർപ്പണ മനോഭാവത്തിനുമുള്ള അംഗീകാരമായിട്ടാണ് ഗാർഡൻ പാർട്ടിയിലേക്ക് പ്രബിന്‍റെ പേര് ട്രസ്റ്റ് നിർദേശിച്ചതും പ്രത്യേകമായി ക്ഷണിക്കപ്പെട്ടതും. ഗാർഡൻ പാർട്ടിയില്‍ ആതിഥേയ സംഘത്തില്‍ ചാള്‍സ് രാജാവ്, രാജ്ഞി കാമില, രാജകുമാരി ആനി, പ്രിൻസ് എഡ്‌വേർഡ്, എഡിൻബർഗ് ആൻഡ് ഗ്ലോസ്റ്റർ ഡച്ചസ് സോഫി തുടങ്ങിയ രാജ കുടുംബത്തിലെ ഉന്നത വ്യക്തികള്‍ നേതൃത്വം വഹിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബഹുമുഖ പ്രതിഭകളും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരുമായ നിരവധി പ്രമുഖർ ഗാർഡൻ പങ്കുചേർന്നിരുന്നു. കമ്യൂണിറ്റി അംഗങ്ങളുടെ മികച്ച സംഭാവനകള്‍ക്ക് നന്ദി പറയുന്നതിനും അവരുടെ പൊതുസേവനത്തിന് ആദരവ് അർപ്പിക്കുന്നതിക്കുന്നതിനുമായി 1860 മുതല്‍ രാജകുടുംബം ഗാർഡൻ പാർട്ടികള്‍ വർഷം തോറും നടത്തിവരുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക