കെപിസിസി അധ്യക്ഷ പദവിയില്‍ നിന്ന് മാറ്റുന്ന കാര്യം ചർച്ച ചെയ്തില്ലെന്ന കെ സുധാകരൻ്റെ വാദം തള്ളി ഹൈക്കമാൻഡ്. അധ്യക്ഷ പദവിയിലെ മാറ്റം സംബന്ധിച്ച്‌ രണ്ട് തവണ സുധാകരനുമായി സംസാരിച്ചെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം അറിയിച്ചു. ദീപ ദാസ്മുൻഷി റിപ്പോർട്ട് തയ്യാറാക്കിയത് സംസ്ഥാന നേതാക്കളെ കേട്ട ശേഷമാണ്.

സുധാകരൻ സജീവമല്ലെന്നും അനാരോഗ്യമുണ്ടെന്നും ദീപയെ ധരിപ്പിച്ചത് സംസ്ഥാന നേതാക്കള്‍ ആണെന്നും ഹൈക്കമാൻഡ് വൃത്തങ്ങള്‍ പറയുന്നു. സുധാകരൻ്റെ ഇപ്പോഴത്തെ വിമർശനങ്ങളോട് തല്‍ക്കാലം പ്രതികരിക്കേണ്ടെന്നും നേതൃത്വത്തിന്‍റെ തീരുമാനം. അതേസമയം, കെപിസിസി അധ്യക്ഷ പദവിമാറ്റ വിവാദത്തില്‍ ലീഗ് അതൃപ്‌തി അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തെരഞ്ഞെടുപ്പ് വർഷമാണ് മുന്നിലുള്ളതാണെന്ന് എല്ലാ പാർട്ടികളെയും ഓർമ്മിപ്പിക്കുകയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചു. ജനങ്ങളുടെ ഹിതത്തിനനുസരിച്ചു ഉയരാൻ കഴിയണം. കോണ്‍ഗ്രസില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെകില്‍ അത് അവർ തന്നെ പരിഹരിക്കുമെന്ന് വിശ്വസിക്കുന്നെന്നും സലാം പറഞ്ഞു. യുഡിഎഫിനെ ഭദ്രമാക്കാൻ എല്ലാ കക്ഷികളും ശ്രമിക്കണമെന്നും സലാം കൂട്ടിച്ചേര്‍ത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക