ജോലി കഴിഞ്ഞ് ഭർത്താവിനൊപ്പം ബൈക്കില്‍ വീട്ടിലേക്കു മടങ്ങുന്നതിനിടെ വീട്ടമ്മ ടോറസ് ലോറി കയറി മരിച്ചു. വാകത്താനം നാലുന്നാക്കല്‍ കിഴക്കേക്കര സുജ (49) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴു മണിയോടെ ചങ്ങനാശ്ശേരി എസ്.എച്ച്‌. ജംങ്ഷനിലായിരുന്നു അപകടം.

ചങ്ങനാശ്ശേരിയില്‍ നിന്ന് തുണിക്കടയിലെ ജോലി കഴിഞ്ഞ് ഭർത്താവ് സാം തോമസിനൊപ്പം വീട്ടിലേക്ക് മടങ്ങുകയായിരുന്നു സുജ. മൃതദേഹം ചെത്തിപ്പുഴ ആശുപത്രി മോർച്ചറിയില്‍. മക്കള്‍: സക്ക സാം, ജോർജി. സംസ്കാരം പിന്നീട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക