പുരുഷ സൃഹൃത്തിനെ വീഡിയോ കോള്‍ ചെയ്യുന്നത് തടസ്സപ്പെടുത്തിയ മകനെ ചായപ്പാത്രം കൊണ്ട് പൊള്ളിച്ച അമ്മയ്ക്ക് എതിരെ കേസ്. 10 വയസുകാരന്‍ മകന്റെ വയറിലാണ് ചായ പാത്രം കൊണ്ട് പൊള്ളിച്ചത്. കാസര്‍കോട് കീക്കാനം വില്ലേജിലെ യുവതിക്കെതിരെയാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്.
ഏപ്രില്‍ 28ന് വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. സ്‌കൂളില്‍ സഹപാഠിയായിരുന്ന കള്ളാര്‍ സ്വദേശിയായ സുഹൃത്തുമായി യുവതി വിഡിയോ കോള്‍ ചെയ്യുന്നതും ഫോണില്‍ സംസാരിക്കുന്നതും പതിവായിരുന്നു. ഇത് അവസാനിപ്പിക്കാന്‍ മകന്‍ ആവശ്യപ്പെട്ടെങ്കിലും യുവതി തയാറായില്ല. ഈ വിവരം അച്ഛനോട് പറയുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും യുവതി ഇതില്‍ നിന്ന് പിന്മാറിയില്ല.
തുടര്‍ന്ന് 10 വയസ്സുകാരനെ മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നത് പതിവായെന്ന് പരാതിയില്‍ പറയുന്നു.കഴിഞ്ഞ 28ന് വൈകിട്ട് 5 മണിയോടെ ഫോണില്‍ സംസാരിക്കുന്നതിനിടെ മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടും തയാറാകാതിരുന്ന മകനെ ചായപ്പാത്രം കൊണ്ട് വയറില്‍ പൊള്ളിക്കുകയായിരുന്നെന്നാണ് പരാതിയിലുള്ളത്. ഈ വിവരം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഇതിനിടെ യുവതി 2 മക്കളെയും ഉപേക്ഷിച്ച് സുഹൃത്തിനൊപ്പം ഒളിച്ചോടി. തുടര്‍ന്ന് ഭാര്യയെ കാണാനില്ലെന്ന് ഭര്‍ത്താവിന്റെ പരാതി നല്‍കി. ബേക്കല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.BNS 118(1), ജുവൈനല്‍ ജസ്റ്റിസ് ആക്റ്റ് 75 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. കുട്ടിയെ പൊള്ളിച്ചതിന് ശേഷം യുവതിയെ കാണാതായെന്നും പരാതിയുണ്ട്. സംഭവത്തില്‍ ചൈല്‍ഡ് ലൈനും കേസെടുത്തിട്ടുണ്ട്.

















