കഴിഞ്ഞ ദിവസം കോട്ടയം പാലായില്‍ വീടിനുള്ളില്‍ ആത്മഹത്യ ചെയ്ത നഴ്സിംഗ് കോളജ് വിദ്യാർഥിനി സില്‍ഫാ സാജന്റെ (മിന്നു,19 ), ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. തനിക്ക് എങ്ങിനെയെങ്കിലും മരിക്കണമെന്നും മരണത്തെ പ്രണയിക്കണമെന്നുമാണ് ആത്മഹത്യ കുറിപ്പില്‍ വിദ്യാർഥിനി എഴുതിയിരിക്കുന്നത്. എട്ടാം ക്ലാസ്സ് മുതല്‍ താൻ മരണത്തിനായി കാത്തിരിക്കുകയാണെന്നും രണ്ട് തവണ നടത്തിയ ആത്മഹത്യ ശ്രമം പരാജയപ്പെട്ടെന്നും ഇത്തവണ വിജയിക്കുമെന്നും കുറിപ്പില്‍ പറയുന്നു.
ഹൈദരാബാദില്‍ നഴ്സിങ് വിദ്യാര്‍ഥിനിയാണ് സില്‍ഫ. ജൂണ്‍ ഒന്നാം തീയതി തിരികെ ഹൈദരാബാദിലേക്ക് പോകാനിരിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. സംസ്‌കാരം ഇന്ന് 5നു നെല്ലിയാനി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. പാലാ നെല്ലിയാനിയില്‍ കല്ലറയ്ക്കല്‍ സാജന്റെ മകളാണ്. മാതാവ്: സിനി (ഖത്തര്‍). സഹോദരന്‍: അല്‍ഫോന്‍സ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

















