ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നടത്തിയ ആരോപങ്ങള്‍ക്ക് ചുട്ട മറുപടി കൊടുത്ത് ഇന്ത്യ. പ്രകോപനങ്ങള്‍ ഒന്നുമില്ലാതെ ഇന്ത്യ ആക്രമണം നടത്തി, അമേരിക്കൻ ഇടപെടലുകളോടെ ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചു എന്നിങ്ങനെയുള്ള അടിസ്ഥാന രഹിതമായ ആരോപങ്ങളാണ് ഷെഹബാസ് ഷെരീഫ് ഉന്നയിച്ചത്.ഈ വിഷയത്തിൽ ഇന്ത്യന്‍ നയതന്ത്രജ്ഞ പെറ്റല്‍ ഗലോട്ട് പാക്കിസ്ഥാന്റെ തീവ്രവാദ ബന്ധങ്ങളെ തുറന്ന് കാട്ടി കൊണ്ടാണ് ഷെഹബാസ് ഷെരീഫിനുള്ള മറുപടി നല്‍കിയത്.
പഹല്‍ഗാം ഭീകരാക്രമണത്തിന് ഉത്തരവാദിയായ ‘ദി റെസിസ്റ്റന്റ് ഫ്രണ്ട്’ എന്ന ഭീകര സംഘടനയെ സംരക്ഷിക്കുകയും ഒസാമ ബിൻ ലാദന് അഭയം നല്‍കുകയും ചെയത പാക്കിസ്ഥാന്റെ നിലപാടിനെ ഗലോട്ട് യുഎന്നില്‍ തുറന്ന് കാട്ടി.”ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നതില്‍ വലിയ പാരമ്ബര്യമുള്ള രാജ്യമാണ് പാക്കിസ്ഥാൻ. ഭീകരതക്കെതിരെയുള്ള യുദ്ധത്തില്‍ പങ്കാളികളാണെന്നത് പാക്കിസ്ഥാന്റെ നാട്യം മാത്രമാണെന്നും ഒരു ദശാബ്‌ദത്തോളം ഒസാമ ബിൻ ലാദന് അഭയം നല്‍കിയ രാജ്യമാണ് പാക്കിസ്ഥാനെന്നും” ഗഫ്ലോത്ത് പറഞ്ഞു. നുണ എത്ര വട്ടം ആവര്‍ത്തിച്ചാലും സത്യം മറച്ചുവയ്ക്കാനാവില്ലെന്ന് പറഞ്ഞ് കൊണ്ട് ഗെലോട്ട് പാക്കിസ്ഥാനെ വിമർശിച്ചു.
പാക് ഭീകരാക്രമണത്തിന് മറുപടിയായി നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് തിരിച്ചടിയായി ഇന്ത്യക്കെതിരെ സന്ധിയില്ലാത്ത ആക്രമണം നടത്തുമെന്നായിരുന്നു പാക്കിസ്ഥാന്റെ ഭീഷണി. എന്നാല്‍ മെയ് പത്തിന് യുദ്ധം അവസാനിപ്പിക്കാനായി പാക്കിസ്ഥാന്‍ അഭ്യര്‍ഥിക്കുകയായിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാക്കിസ്ഥാന്റെ ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ തകർത്തു. അത് വിജയമാണെന്ന്പാക്കിസ്ഥാന് തോന്നുണ്ടെങ്കില്‍ ആ വിജയം ആസ്വദിക്കാന്‍ പാക്കിസ്ഥാനെ സ്വാഗതം ചെയ്യുന്നുവെന്നും ഗെലോട്ട് പറഞ്ഞു.

















