തന്റെ ആരോഗ്യനിലയെ കുറിച്ചെത്തിയ വ്യാജ വാര്‍ത്തയോട് പ്രതികരിച്ച് നടന്‍ ഹരീഷ് കണാരന്‍. ഒരു ഓണ്‍ലൈന്‍ ചാനലില്‍ എത്തിയ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് നടന്‍ പ്രതികരിച്ചിരിക്കുന്നത്. ‘നടന്‍ ഹരീഷ് കണാരന്റെ നില ഗുരുതരം’ എന്ന വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് ആണ് ഹരീഷ് പങ്കുവച്ചിരിക്കുന്നത്.’
എന്റെ നില ഗുരുതരം ആണെന്ന് news of malayalam പറഞ്ഞപ്പോഴാണ് അറിഞ്ഞത്. ഞാനായിട്ട് ഒരു ബന്ധവും ഇല്ലാത്ത ഇങ്ങനെയുള്ള ന്യൂസുകള്‍ പുറത്തുവിടുന്ന ചാനല്‍ റിപ്പോര്‍ട്ട് അടിക്കാന്‍ ഒന്ന് കൂടെ നില്‍ക്കുമോ’ എന്നാണ് ഹരീഷ് കണാരന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
എന്റെ നില ഗുരുതരം ആണെന്ന് news of malayalam പറഞ്ഞപ്പോഴാണ് അറിഞ്ഞത്. ഞാനായിട്ട് ഒരു ബന്ധവും ഇല്ലാത്ത ഇങ്ങനെയുള്ള ന്യൂസുകൾ പുറത്തുവിടുന്ന ചാനൽ റിപ്പോർട്ട് അടിക്കാൻ ഒന്ന് കൂടെ നിൽക്കുമോ😍😍🙏
Posted by Hareesh Kanaran on Friday, May 9, 2025
അതേസമയം, മിമിക്രി കലാകാരനായ തുടങ്ങിയ ഹരീഷ് ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് സിനിമയില്‍ ശ്രദ്ധ നേടുന്നത്. എന്നാല്‍ ഈയടുത്തായി ടെലിവിഷന്‍ ഷോകളിലോ സിനിമകളിലോ നടന്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. ഇത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

















