പാലാ ജൂബിലിയുമായി ബന്ധപ്പെട്ട് വിവധ മതം വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധ സൃഷ്ടിക്കുന്ന വാർത്തകൾ പടച്ചുവിടുകയും, ജൂബിലി കമ്മിറ്റിയിൽ അംഗങ്ങളായ ചിലരെ ലക്ഷ്യമിട്ട് അപവാദപ്രചരണം നടത്തുകയും ചെയ്ത വ്യക്തിക്കെതിരെ പോലീസിൽ പരാതി സമർപ്പിച്ചിട്ട് ദിവസങ്ങളായി. എന്നാൽ ഇയാൾക്കെതിരെ കേസടുത്തപ്പോൾ പോലീസ് ചുമത്തിയത് തീർത്തും ഗുരുതരമല്ലാത്ത വകുപ്പുകളാണ്. പോലീസ് ഇത്തരത്തിൽ ലാഘവബുദ്ധിയോടെ ഇയാൾക്കെതിരെയുള്ള പരാതി കൈകാര്യം ചെയ്യുന്നതിന് പിന്നിൽ ഉന്നതതല രാഷ്ട്രീയസമ്മർദ്ദം ഉണ്ടായിട്ടുണ്ട് എന്ന അഭ്യൂഹം ശക്തമാവുകയാണ്.
പിന്നിൽ കോട്ടയം എംപി
-->
വ്യാജവാർത്തകൾ പടച്ചുവിട്ട് സമൂഹത്തിൽ അസ്വസ്ഥത സൃഷ്ടിക്കുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്ന വ്യക്തിക്കുവേണ്ടി കോട്ടയം എംപി ഇടപെട്ടു എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. പാലായിലെ പ്രാദേശിക കേരള കോൺഗ്രസ് നേതാക്കളുടെ സമ്മർദ്ദമാണ് എംപിയുടെ ഇടപെടലിന് വഴിയൊരുക്കിയത് എന്നും റിപ്പോർട്ടുകൾ ഉണ്ട്. പരാതിക്കാരനായ വ്യക്തിയെ ലക്ഷ്യമിട്ട് വ്യാജവാർത്ത പടച്ചു വിട്ടതിന് പിന്നിൽ ജോസഫ് ഗ്രൂപ്പിലെ ചില നേതാക്കൾക്കുള്ള പങ്കുമൂലമാണ് ഇത്തരത്തിൽ ഒരു ഇടപെടാൻ നടത്തേണ്ടി വന്നത് എന്നാണ് സംശയിക്കപ്പെടുന്നത്.
കോൺഗ്രസിന് മുറിവേൽക്കുമോ?
ഇയാളുടെ വ്യാജവാർത്തകൾക്ക് ഇരയായ വ്യക്തി കോൺഗ്രസിന്റെ സജീവ പ്രവർത്തകൻ കൂടിയാണ്. കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന്റെ ശക്തി കേന്ദ്രമായ കൊട്ടാരമറ്റം ഭാഗത്ത് നിരന്തരമായ സാമൂഹിക ഇടപെടലിലൂടെ നാട്ടുകാരുടെ പ്രിയം പിടിച്ചു പറ്റിയ ഇദ്ദേഹത്തെ ബോധപൂർവ്വം തേജോവധം ചെയ്ത ആൾക്ക് വേണ്ടി ഘടകകക്ഷിയുടെ എം പി ഇടപെട്ടത് കോൺഗ്രസിനെയും വ്രണപ്പെടുത്താൻ സാധ്യതയുണ്ട്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായ നിലവിലെ എംപിക്ക് വേണ്ടി കൊട്ടാരമറ്റം പ്രദേശങ്ങളിൽ ശക്തമായ പ്രചരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചതും ഇരയായ വ്യക്തിയുടെ നേതൃത്വത്തിൽ ആയിരുന്നു എന്നത് മുറിവിന്റെ ആഴം വർദ്ധിപ്പിക്കും എന്ന് ഉറപ്പാണ്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക