തമിഴ് നാട്ടില്‍ കടകള്‍ക്ക് നല്‍കിയിരിക്കുന്ന ഇംഗ്ലീഷ് പേരുകള്‍ മാറ്റി തമിഴ് പേരുകള്‍ ആക്കണമെന്ന നിര്‍ദേശവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. വ്യാപാരി സമ്മേളനത്തില്‍ സംസാരിക്കവെയാണ് സ്റ്റാലിന്‍ വ്യാപാരികളോട് നിര്‍ദേശം മുന്നോട്ട് വച്ചത്. വ്യാപാര സ്ഥപനങ്ങള്‍ മക്കളാണെന്നും അവയ്ക്ക് ഇംഗ്ലീഷ് പേരുകളാണ് നല്‍കിയതെങ്കില്‍ അത് തമിഴിലേക്ക് മാറ്റണമെന്നാണ് സ്റ്റാലിന്‍ ആവശ്യപ്പെട്ടത്.

മേയ് അഞ്ച് മുതല്‍ ഇനി തമിഴ്‌നാട്ടില്‍ വ്യാപാരദിനമായി ആചരിക്കുമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. ചെറുകിട സ്ഥാപനങ്ങള്‍ക്ക് സ്വയം സര്‍ട്ടിഫിക്കേഷന്‍ മതിയെന്നും ചില കടകള്‍ക്ക് 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കാനുളള സുപ്രധാന തീരുമാനങ്ങളും അദ്ദേഹം പ്രഖ്യാപിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

500 ചതുരശ്രയടിക്കുളളില്‍പ്രവര്‍ത്തിക്കുന്ന ഭക്ഷ്യ വിതരണ – വില്‍പ്പനശാലകള്‍ക്കുളള ട്രേഡ് ലൈസന്‍സ് സെല്‍ഫ് സര്‍ട്ടിഫിക്കേഷന്‍ വഴിയാകാമെന്നും, വ്യാപാര സ്ഥാപനങ്ങള്‍ തമ്മിലുടലെടുക്കുന്ന തര്‍ക്കങ്ങള്‍ മുനിസിപ്പല്‍ കോര്‍പറേഷന്‍സ് നിയമം (2024) അനുസരിച്ച്‌ പരിഹരിക്കുന്നതിനായി ഉപദേശക സമിതികള്‍ രൂപികരിക്കുമെന്നും അത് ഗ്രേറ്റര്‍ ചെന്നൈ കോര്‍പറേഷന്‍, ടൗണ്‍ പഞ്ചായത്ത്, പ്രാദേശിക ഭരണസംവിധാനം എന്നിങ്ങനെ വ്യാപിപ്പിക്കാനും തീരുമാനമായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക