പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തിയും പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തിരിച്ചടിക്കുള്ള പ്രതിബദ്ധതയും പങ്കുവെച്ച്‌ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. മോദിയുടെ നേതൃത്വത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് തീർച്ചയായും സംഭവിക്കുമെന്ന് ഞാൻ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നുവെന്ന് രാജ്നാഥ് പറഞ്ഞു.

നമ്മുടെ പ്രധാനമന്ത്രിയെ നിങ്ങള്‍ക്ക് നന്നായി അറിയാം, അദ്ദേഹത്തിന്റെ പ്രവർത്തന ശൈലി, ദൃഢനിശ്ചയം എന്നിവ നിങ്ങള്‍ക്ക് പരിചിതമാണ്’ അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയെ ആക്രമിക്കാൻ ധൈര്യപ്പെടുന്നവർക്ക് ഉചിതമായ മറുപടി നല്‍കേണ്ടത് പ്രതിരോധ മന്ത്രി എന്ന നിലയില്‍ തന്റെ ഉത്തരവാദിത്വമാണെന്നും രാജ്നാഥ് സിങ് പറഞ്ഞു. സംസ്കൃതി ജാഗരണ്‍ മഹോത്സവത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രതിരോധ മന്ത്രിയുടെ പ്രതികരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒരു രാഷ്ട്രമെന്ന നിലയില്‍, നമ്മുടെ ധീരരായ സൈനികർ ഭാരതത്തിന്റെ ഭൗതിക രൂപത്തെ എക്കാലവും സംരക്ഷിച്ചുപോന്നപ്പോള്‍, മറുഭാഗത്ത് നമ്മുടെ ഋഷികളും ജ്ഞാനികളും ഭാരതത്തിന്റെ ആത്മീയ രൂപത്തെയാണ് സംരക്ഷിച്ചത്. ഒരിടത്ത് നമ്മുടെ സൈനികർ ‘രണഭൂമി’യില്‍ പോരാടുമ്ബോള്‍, മറുഭാഗത്ത് നമ്മുടെ സന്യാസിമാർ ‘ജീവനഭൂമി’യിലാണ് പോരാടുന്നത്. ഒരു പ്രതിരോധ മന്ത്രി എന്ന നിലയില്‍, സൈനികർക്കൊപ്പം രാജ്യത്തിന്റെ അതിർത്തികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്.

നമ്മുടെ രാജ്യത്തെ ആക്രമിക്കാൻ ധൈര്യപ്പെടുന്നവർക്ക് തക്കതായ മറുപടി നല്‍കേണ്ടതും എന്റെ ഉത്തരവാദിത്തമാണ്’ രാജ്നാഥ് പറഞ്ഞു.ഇന്ത്യയുടെ ശക്തി അതിന്റെ സായുധ സേനയില്‍ മാത്രം കേന്ദ്രീകരിച്ചുള്ളതല്ല. സംസ്കാരത്തിലും ആത്മീയതയിലും കൂടിയാണെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക