അനായാസം തോറ്റു കൊടുക്കാമായിരുന്ന ഒരു മത്സരത്തില്‍ അവിശ്വസനീയമായ ബാറ്റിങ്ങുമായി പ്രത്യാക്രമണം കാഴ്ചവെച്ച് രാജസ്ഥാൻ റോയല്‍സ് നായകൻ. കൊല്‍ക്കത്തയുടെ 207 റണ്‍സ് വിജയലക്ഷ്യം തേടി ബാറ്റ് വീശിയ രാജസ്ഥാനായി നാലാമനായാണ് റിയാൻ പരാഗ് ക്രീസിലെത്തിയത്. പിന്നീട് പരാഗ് കാഴ്ചവെച്ച ഇന്നിങ്സ് എന്നെന്നും രാജസ്ഥാൻ ആരാധകരുടെ ഓർമയില്‍ തങ്ങിനില്‍ക്കുന്ന പ്രകടനമായി മാറി.
മൊയീൻ അലിയുടേയും വരുണ്‍ ചക്രവർത്തിയുടേയും ഇരട്ട വിക്കറ്റ് പ്രകടനങ്ങളുടെ കരുത്തില്‍ 7.5 ഓവറില്‍ അഞ്ചിന് 71 എന്ന നിലയില്‍ രാജസ്ഥാൻ്റെ മുൻനിര പതറിയതാണ്. 21 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത യശസ്വി ജെയ്സ്വാളിന് മാത്രമെ തുടക്കത്തില്‍ പ്രതീക്ഷയ്ക്കൊത്തുള്ള ബാറ്റിങ് മികവ് പുറത്തെടുക്കാനായുള്ളൂ. എന്നാല്‍ ആറാം വിക്കറ്റില്‍ ഷിമ്രോണ്‍ ഹെറ്റ്‌മെയർക്കൊപ്പം ഒത്തുചേർന്ന രാജസ്ഥാൻ്റെ താല്‍ക്കാലിക നായകൻ ടൂർണമെൻ്റില്‍ ഇതാദ്യമായി ഫോമിലേക്കുയരുന്ന കാഴ്ചയാണ് കണ്ടത്.
ആറ് പന്തില്‍ ആറ് സിക്സറുകള്‍!
45 പന്തില്‍ നിന്ന് എട്ട് കൂറ്റൻ സിക്സറുകളും ആറ് ബൗണ്ടറികളും സഹിതമാണ് റിയാൻ പരാഗ് 95 റണ്‍സെടുത്തത്. 200ന് മുകളില്‍ സ്ട്രൈക്ക് റേറ്റുമായാണ് പരാഗ് തകർത്തടിച്ചത്. മൊയീൻ അലിയെറിഞ്ഞ 12ാം ഓവറിലെ അവസാന അഞ്ച് പന്തുകളും, 13 ഓവറിലെ രണ്ടാമത്തെ പന്തും തുടർച്ചയായി സിക്സർ പറത്തി പരാഗ് പോരാട്ടം എതിരാളികളുടെ പാളയത്തിലേക്ക് നയിക്കുകയായിരുന്നു. ഐപിഎല്ലില്‍ ആദ്യമായാണ് ഒരു താരം തുടർച്ചയായി ആറ് പന്തുകള്‍ സിക്സർ പറത്തുന്നത്. സെൻസേഷണല്‍ ബാറ്റിങ് പെർഫോമൻസായിരുന്നു ഈഡൻ ഗാർഡൻ്റെ മണ്ണില്‍ റിയാൻ പരാഗ് കാഴ്ചവെച്ചത്. എന്നാലും ടീമിനെ ജയത്തിലെത്തിക്കാൻ കഴിയാതെ പോയത് മാത്രമാണ് നിരാശയേകിയത്.
𝙍𝙖𝙢𝙥𝙖𝙣𝙩 𝙍𝙞𝙮𝙖𝙣 🔥
— IndianPremierLeague (@IPL) May 4, 2025
The #RR captain is in the mood tonight 😎
He keeps @rajasthanroyals in the game 🩷
Updates ▶ https://t.co/wg00ni9CQE#TATAIPL | #KKRvRR | @rajasthanroyals | @ParagRiyan pic.twitter.com/zwGdrP3yMB
23 പന്തില്‍ നിന്ന് 29 റണ്‍സെടുത്ത് ഹെറ്റ്മെയറും തിളങ്ങിയെങ്കിലും അതൊരിക്കലുമൊരു മാച്ച് വിന്നിങ് ഇന്നിങ്സായിരുന്നില്ല. ഒരു സിക്സും ഒരു ഫോറും മാത്രമാണ് ഹെറ്റ്മെയർ പറത്തിയത്. എന്നാല്‍ വിൻഡീസ് താരത്തേയും പിന്നാലെ പരാഗിനേയും വീഴ്ത്തി കെകെആർ ശക്തമായി തിരിച്ചടിച്ചു. തോല്‍ക്കാനുറപ്പില്ലെന്ന് വ്യക്തമാക്കി അവസാന ഒരു പന്തില്‍ നിന്ന് മൂന്ന് റണ്‍സ് വേണമെന്നിരിക്കെ ജോഫ്ര ആർച്ചറെ (12) റണ്ണൗട്ടാക്കി കൊല്‍ക്കത്ത ഒരു റണ്‍സിന് ജയമുറപ്പിച്ചു. 12 മത്സരങ്ങളില്‍ നിന്ന് രാജസ്ഥാൻ റോയല്‍സ് വഴങ്ങുന്ന ഒമ്ബതാമത്തെ തോല്‍വിയായിരുന്നു ഇത്. ടീം നേരത്തെ പുറത്തായിരുന്നു.

















