15 വയസ്സുകാരനുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ട നഴ്‌സിനെതിരെ നടപടി. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. അലക്സിസ് വോണ്‍ യേറ്റ്സ് എന്ന മുപ്പത്തഞ്ചുകാരിയാണ് തന്റെ ഭർത്താവിന്റെ ആദ്യബന്ധത്തിലുള്ള മകനുമായി ലൈംഗിക വേഴ്ച്ചയിലേർപ്പെട്ടത്.
ഫ്ലോറിഡ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് ആണ് ഇവർക്കെതിരെ നടപടി എടുത്തത്. നഴ്‌സിന്റെ സിംഗിള്‍-സ്‌റ്റേറ്റ് നഴ്സിങ് ലൈസൻസ് അധികൃതർ റദ്ദാക്കി.”നഴ്‌സുമാർക്ക് സമൂഹത്തില്‍ വലിയ വിശ്വാസമുണ്ട്. അതിനാല്‍ത്തന്നെ, അവർ നല്ല വിവേകവും സന്മാർഗ്ഗിക സ്വഭാവവും പ്രകടിപ്പിക്കേണ്ടത് അത്യാവശ്യമാണ്. പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ട അലക്സിസ് വോണ്‍ യേറ്റ്സിന്റെ നടപടി അവർക്ക് മികച്ച വിവേകവും സന്മാർഗ്ഗിക സ്വഭാവവും ഇല്ല എന്ന് സൂചിപ്പിക്കുന്നതായി” ലൈസൻസ് സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഫ്ലോറിഡ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെല്‍ത്തിന്റെ ഉത്തരവില്‍ പറയുന്നു.k
അവധിക്കാലത്ത് ഒകാലയിലുള്ള പിതാവിനെ സന്ദർശിക്കുമ്ബോളാണ് കുട്ടി പീഡനത്തിനിരയായത്. സംഭവം പുറത്തറിഞ്ഞതോടെ പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ച് പൊലീസ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കേസില്‍ ക്രിമിനല്‍ വിചാരണ കാത്തിരിക്കുകയാണ് അലക്സിസ് വോണ്‍ യേറ്റ്സ്.

















