ഡല്‍ഹി ക്യാപിറ്റല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മില്‍ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന ഐപിഎല്‍ 2025 ലെ മത്സരത്തില്‍, ദുഷ്മന്ത ചമീര അതിമനോഹരമായ ഒരു ക്യാച്ചിലൂടെ അനുകുല്‍ റോയിയെ പുറത്താക്കി. 20-ാം ഓവറിലെ മൂന്നാം പന്തിലായിരുന്നു ഈ കാഴ്ച. മിച്ചല്‍ സ്റ്റാർക്ക് എറിഞ്ഞ പന്ത് ഒരു ഹാഫ് വോളിയില്‍ അനുകുല്‍ റോയ് പന്ത് ബൗണ്ടറിയിലേക്ക് അടിച്ചു. പന്ത് ബൗണ്ടറി പോകുമെന്ന് തോന്നിയ നിമിഷം, ചമീറ വായുവില്‍ ഉയർന്ന് അതിശയകരമായ ഒരു ഡൈവിംഗ് ക്യാച്ച്‌ സ്വന്തമാക്കി. ഇത് ബൗളറായ സ്റ്റാർക്കിനെ പോലും അമ്ബരപ്പിച്ചു. ഈ സീസണ്‍ കണ്ട ഏറ്റവും മികച്ച ക്യാച്ചില്‍ ഒന്നാകും ഇത്.

വീഡിയോ ചുവടെ 👇

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക