മംഗലം ഡാം മണ്ണെണ്ണക്കയത്ത് സ്വകാര്യ തോട്ടത്തില്‍ കൊമ്ബ് മുറിക്കാൻ മരത്തില്‍ കയറിയ തൊഴിലാളി മരിച്ചു. സ്വകാര്യ പറമ്ബിലുണ്ടായിരുന്ന മരത്തിൻ്റെ കൊമ്ബ് മുറിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. സുരക്ഷക്കു വേണ്ടി ഇടുപ്പില്‍ കയറുകെട്ടി മരത്തില്‍ ബന്ധിപ്പിച്ച് കൊമ്ബ് മുറിച്ചപ്പോള്‍ അബദ്ധത്തില്‍ മുറിച്ച കൊമ്ബ് കാലിൻ്റെ തുടയില്‍ തുളച്ചു കയറുകയായിരുന്നു.
ആഴത്തില്‍ പറ്റിയ മുറിവിലുണ്ടായ രക്തശ്രാവമാകാം മരണകാരണമെന്ന് പൊലീസ് പറഞ്ഞു. മരവുമായി ബന്ധിപ്പിച്ചതുകൊണ്ട് ആള്‍ താഴെ വീണില്ല. ബുധനാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് അപകടം സംഭവിച്ചത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
മലമുകളില്‍ 35-40 അടിയോളം ഉയരത്തില്‍ മരത്തില്‍ കുടുങ്ങി കിടന്ന കണ്ണനെ 4.30 ഓടെയാണ് താഴെ എത്തിക്കാനായത്. അപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















