അന്തരിച്ച അധോലോക കുറ്റവാളിയും കന്നഡ അനുകൂല സംഘടനയായ ജയ കർണാടകയുടെ സ്ഥാപകനുമായ മുത്തപ്പ റായിയുടെ ഇളയ മകൻ റിക്കി റായിക്ക് വെടിയേറ്റു.വെള്ളിയാഴ്ച അർധരാത്രിയില്‍ രാമനഗരയിലെ ബിഡദിയിലുള്ള വീടിന് മുന്നില്‍വെച്ചാണ് അജ്ഞാതരുടെ വെടിയേറ്റത്.

റിക്കി ബെംഗളൂരുവിലേക്ക് പോകുന്നതിനായി വീടിന് പുറത്തിറങ്ങിയപ്പോഴായിരുന്നു വെടിവെപ്പുണ്ടായത്.മുൻ സീറ്റിലുണ്ടായിരുന്നു ഡ്രൈവർക്കും വെടിയേറ്റിട്ടുണ്ട്. ഇരുവരും അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു. പിൻസീറ്റിലായിരുന്ന ഗണ്‍മാന് പരിക്കില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റിക്കിയെ ആദ്യം ബിഡദിയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഡ്രൈവറുടെ പരാതിയുടെ അടിസ്ഥാനത്തില്‍, മുത്തപ്പ റായിയുടെ രണ്ടാം ഭാര്യ അനുരാധ, മുത്തപ്പയുടെ അടുത്ത അനുയായിയായിരുന്ന സംരംഭകനായ രാകേഷ് മല്ലി തുടങ്ങിയർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക