ഭാര്യ തനിക്കെതിരെ പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. ബറേലി സ്വദേശി രാജ് ആര്യയെന്ന 28 വയസുകാരനാണ് ആത്മഹത്യ ചെയ്തത്.ഭാര്യ സിമ്രാൻ രാജിനെതിരെ പോലീസില്‍ പരാതി നല്‍കുകയും യുവാവ് ഒരു ദിവസം പോലീസ് കസ്റ്റഡിയില്‍ കഴിയുകയും ചെയ്തു. ശേഷം വീട്ടിലെത്തിയ യുവാവ് ‘അമ്മേ, ഞാൻ എന്നന്നേക്കുമായി ഉറങ്ങാൻ പോകുന്നു’ എന്ന് പറഞ്ഞ ശേഷം തൂങ്ങി മരിക്കുകയായിരുന്നു.

ആര്യനും ഭാര്യ സിമ്രാനും തമ്മില്‍ കുടുംബ പ്രശനങ്ങളുണ്ടായിരുന്നു. ഇരുവരും തമ്മില്‍ കലഹവും പതിവായിരുന്നുവെന്ന് രാജിന്റെ ബന്ധുക്കള്‍ പറഞ്ഞു. ഭാര്യ തനിക്കെതിരെ പോലീസില്‍ കേസ് കൊടുത്തതിലുള്ള മനോവിഷമത്തിലാണ് രാജ് ആത്മഹത്യാ ചെയ്തെന്ന് കുടുംബം ആരോപിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നീ 10.30 ഓടെ ജയിലിലേക്ക് പോകും, ആശംസകള്‍” എന്ന് സിമ്രാൻ ഇൻസ്റ്റഗ്രാമില്‍ സ്റ്റോറി ഇട്ടിരുന്നു. ഒരു വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്. ഇവർക്ക് ഒരു മകനുണ്ട്. കുറച്ചു ദിവസം മുൻപ് സിമ്രാൻ വഴക്കിട്ട് സ്വന്തം വീട്ടിലേക്ക് പോയിരുന്നു. രാജ് രണ്ട് ദിവസം മുൻപ് സിമ്രാനെ തിരികെ വിളിക്കാൻ ചെന്നപ്പോള്‍ ഒപ്പം വിടാൻ സിമ്രാന്‍റെ വീട്ടുകാർ തയ്യാറായില്ല. സിമ്രാന്‍റെ അച്ഛനും സഹോദരങ്ങളും രാജിനെയും അച്ഛനെയും ആക്രമിച്ചെന്ന് രാജിന്‍റെ സഹോദരി പറയുന്നു. രാജിനും കുടുംബത്തിനുമെതിരെ സിമ്രാന്റെ കുടുംബം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് രാജിനെ ചോദ്യം ചെയ്യുന്നതിനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.

കസ്റ്റഡിയിലെടുത്ത രാജിനെ രാത്രി മുഴുവൻ പോലീസ് മർദിച്ചെന്ന് കുടുംബം ആരോപിച്ചു. പോലീസ് ഉദ്യോഗസ്ഥനായ സിമ്രാന്‍റെ സഹോദരനാണ് മർദനത്തിന് നേതൃത്വം നല്‍കിയതെന്നും കുടുംബം പറഞ്ഞു. സ്റ്റേഷനില്‍ നിന്ന് അസ്വസ്ഥനും അപമാനിതനുമായാണ് രാജ് മടങ്ങിയതെന്ന് കുടുംബം പറയുന്നു. പിറ്റേന്ന് രാവിലെ എഴുന്നേല്‍പ്പിക്കാൻ ചെന്ന അമ്മയാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. അപ്പോഴേക്കും രാജ് മരിച്ചിരുന്നു. സിമ്രാന് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നുവെന്ന് രാജിന്റെ സഹോദരി പറഞ്ഞു. ഏറെ നേരം മറ്റൊരാളുമായി സിമ്രാന് സംസാരിക്കാറുണ്ടായിരുന്നതായും രാജിന്റെ സഹോദരി ആരോപിച്ചു. രാജിന്റെ കുടുംബം വിഷയത്തില്‍ പരാതി നല്‍കുന്ന മുറയ്ക്ക് കേസ് ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന് സിഐ അജയ് കുമാർ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക