ഇഷ്ട നമ്ബർ സ്വന്തമാക്കാൻ എറണാകുളം ആർടി ഓഫീസില്‍ സിനിമാ താരങ്ങളുടെ വാശിയേറിയ മത്സരം. കുഞ്ചാക്കോ ബോബനും നിവിൻ പോളിയുമാണ് തങ്ങളുടെ പുതിയ ആഡംബര കാറുകള്‍ക്ക് ഇഷ്ടനമ്ബർ സ്വന്തമാക്കാൻ കഴിഞ്ഞ ദിവസം ആർടി ഓഫീസിനെ സമീപിച്ചത്. കെഎല്‍ 07 ഡിജി 0459 നമ്ബറിനാണ് കുഞ്ചാക്കോ രംഗത്തെത്തിയത്. കെഎല്‍ 07 ഡിജി 0011 നമ്ബറിനായി നിവിനും അപേക്ഷിച്ചു.

0459 നമ്ബർ ഫാൻസി നമ്ബറല്ലാത്തതിനാല്‍ മറ്റാവശ്യക്കാർ ഉണ്ടാകില്ലെന്നാണ് ആർടി ഓഫീസ് ഉദ്യോഗസ്ഥർ കരുതിയിരുന്നതെങ്കിലും ഈ നമ്ബറിന് വേറെ അപേക്ഷകർ എത്തിയതോടെ നമ്ബർ ലേലത്തില്‍ വയ്ക്കുകയായിരുന്നു. ഓണ്‍ലൈനായി നടന്ന ലേലത്തില്‍ 20,000 രൂപ വിളിച്ച്‌ കുഞ്ചാക്കോ ബോബൻ തന്നെ നമ്ബർ സ്വന്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം നിവിൻ പോളിയുടേത് ഫാൻസി നമ്ബറായതിനാല്‍ വാശിയേറിയ ലേലം വിളിയാണ് നടന്നത്. ഒടുവില്‍ സ്വകാര്യ കമ്ബനി 2.95 ലക്ഷം രൂപയ്ക്ക് നമ്ബർ സ്വന്തമാക്കി. നിവിൻ 2.34 ലക്ഷം രൂപ വരെ വിളിച്ച്‌ പിൻമാറുകയായിരുന്നു. കഴിഞ്ഞ ദിവസം കെഎല്‍ 07 ഡിജി 0007 46.24 ലക്ഷം രൂപയ്ക്കും കെഎല്‍ 07 ഡിജി 0001 25.52 ലക്ഷം രൂപയ്ക്കും ലേലത്തില്‍ പോയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക