നിവിൻ പോളിക്ക് കരിയറിലുണ്ടായ വീഴ്ച ആരാധകരെ ഏറെ വിഷമിപ്പിക്കുന്നുണ്ട്. സമകാലീനരായ ആസിഫ് അലിയും ടൊവിനോ തോമസും ഉണ്ണി മുകുന്ദനുമെല്ലാം ഹിറ്റുകളുമായി കരിയറില്‍ മുന്നേറുകയാണ്.ഒരു കാലത്ത് ഇവരേക്കാള്‍ മുകളിലായിരുന്നു നിവിൻ പോളിയുടെ താരമൂല്യം. ഇന്ന് സൂപ്പർതാര പദവിയില്‍ നില്‍ക്കേണ്ട നടൻ. എന്നാല്‍ എവിടെയോ വെച്ച് നിവിൻ പോളിക്ക് കാലിടറി.
നിരൂപക പ്രശംസ നേടിയ സിനിമകള്‍ ചെയ്തെങ്കിലും ബോക്സ് ഓഫീസ് ഹിറ്റുകളുണ്ടായില്ല.നിവിന്റെ ആരാധകരില്‍ കൂടുതലും നടനെ കൊമേഴ്ഷ്യല്‍ സിനിമകളില്‍ കാണാനാണ് ആഗ്രഹിക്കുന്നത്. ഇതിനിടെ നടൻ വണ്ണം വെച്ചതും ചർച്ചയായി. സ്ക്രീൻ പ്രസൻസ് നഷ്ടപ്പെട്ടെന്ന അഭിപ്രായം വന്നു. ബോഡി ഷെയിമിംഗ് കമന്റുകള്‍ നിവിനെതിരെ വന്നു. ഇതിനെല്ലാമിടയില്‍ വ്യാജ പരാതിയുമായി ഒരു യുവതി നടനെതിരെ രംഗത്ത് വരുന്നത്. അന്വേഷണത്തില്‍ പീഡന പരാതിയില്‍ നിവിൻ നിരപരാധിയാണെന്ന് തെളിഞ്ഞു.
നിവിന്റെ ഇപ്പോഴത്തെ മാനസികാവസ്ഥയെക്കുറിച്ച് സുഹൃത്തായ നടൻ സിജു വില്‍സണ്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ആരോപണം നിവിനെ മാനസികമായി ബാധിച്ചെന്ന് സിജു വില്‍സണ്‍ പറയുന്നു. സാഗ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം. ഇടയ്ക്ക് ഫോണില്‍ സംസാരിക്കും. കാണാൻ പറ്റാറില്ല. എല്ലാവരും തിരക്കിലല്ലേ. കുറച്ച് നാള്‍ ബ്രേക്കെടുത്തിരിക്കുകയാണെന്ന് തോന്നുന്നു. കുറച്ച് നാളുകളായി പുറത്തേക്ക് കാണാറില്ല.
ആ പ്രശ്നം പരിഹരിച്ചു. പക്ഷെ ഞാൻ വിളിച്ച സമയത്ത് ഒരു ട്രോമയുണ്ട്. കുറ്റം ചെയ്യാത്തയാളാണ്. പക്ഷെ പത്ത് പേർ ന്യൂസ് കണ്ടാല്‍ ചിലപ്പോള്‍ നാല് പേർ വിശ്വസിക്കും. അവർക്ക് പ്രശ്നം സോള്‍വായതൊന്നും അറിയില്ലായിരിക്കും. ആ ട്രോമ കൊണ്ടായിരിക്കും. വ്യാജ ആരോപണമാണെന്ന് മനസിലായതിനാല്‍ ഈ ഘട്ടം മറികടന്ന് നിവിൻ തിരിച്ച് വരുമെന്നും സിജു വില്‍സണ്‍ വ്യക്തമാക്കി.
വ്യാജ ആരോപണമാണെങ്കിലും കുറ്റം ചെയ്തയാള്‍ കടന്ന് പോകുന്ന എല്ലാ ഘട്ടങ്ങളിലൂടെയും പോകണം. വിശദീകരണം നല്‍കേണ്ടതുണ്ടെന്നും സിജു വില്‍സണ്‍ പറഞ്ഞു. നിവിൻ പോളിയുടെ തിരിച്ച് വരവിനെക്കുറിച്ചുറിച്ചും സിജു വില്‍സണ്‍ സംസാരിച്ചു. ഒരു പ്രേക്ഷകനെന്ന നിലയില്‍ അവന്റെ പെർഫോമൻസിന് ഞാൻ വെയിറ്റിംഗാണ്.
വൈകാതെ വരും അതിന്റെ തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഇപ്പോള്‍ പുതിയ ലുക്കില്‍ കാണുന്നതെന്നും സിജു വില്‍സണ്‍ പറഞ്ഞു. അതേസമയം നിവിൻ പോളിയുടെ പുതിയ പ്രൊജക്ടുകളെക്കുറിച്ച് വാർത്തകളിലൂടെ അറിഞ്ഞതാണ് താനെന്നും കൂടുതലൊന്നും അറിയില്ലെന്നും സിജു വില്‍സണ്‍ വ്യക്തമാക്കി.
ഡിയർ സ്റ്റുഡന്റ്സ് ആണ് നിവിന്റെ വരാനുള്ള സിനിമകളിലൊന്ന്. നയൻതാരയാണ് നായിക. ഇരുവരും ഒരുമിച്ചെത്തുന്ന രണ്ടാമത്തെ സിനിമയാണിത്. മലയാളി ഫ്രം ഇന്ത്യ, വർഷങ്ങള്‍ക്ക് ശേഷം എന്നിവയാണ് നിവിൻ പോളിയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമകള്‍. നിവിൻ പോളിയുടെ ശക്തമായ തിരിച്ച് വരവിന് കാത്തിരിക്കുകയാണ് ആരാധകർ. മലയാളത്തിന് പുറമെ തമിഴകത്തും നടന് നിരവധി ആരാധകരുണ്ട്. പ്രേമം എന്ന സിനിമയിലൂടെയാണ് നിവിൻ തമിഴ് പ്രേക്ഷകർക്ക് പ്രിയങ്കരനായത്.














