NewsTrending

ഇത് കുഞ്ചാപ്പാ ഗോദനല്ലേ? കുഞ്ഞ് തങ്കത്തിന്റെ വീഡിയോ വൈറൽ; ഇവിടെ കാണാം

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് കുഞ്ചാക്കോ ബോബൻ. കുഞ്ഞുകുട്ടികള്‍ മുതല്‍ മുതിർന്നവർ വരെ ചാക്കോച്ചൻ എന്ന് സ്നേഹത്തോടെ വിളിക്കുന്ന നടൻ.ഇപ്പോഴിതാ, ചാക്കോച്ചന് അല്‍പ്പം വെയ്റ്റുള്ള ഒരു പേരു കൂടി നല്‍കിയിരിക്കുകയാണ് ഒരു കുട്ടി ആരാധിക. സമൂഹമാധ്യമങ്ങളില്‍ ഈ വീഡിയോ വൈറലാവുകയാണ്.

തങ്കം എന്നു വിളിക്കുന്ന മഴ മിത്രയെന്ന കൊച്ചുമിടുക്കിയാണ് ചാക്കോച്ചന്റെ പേര് ഒന്നു പരിഷ്കരിച്ചിരിക്കുന്നത്. ചാക്കോച്ചന്റെ അഭിമുഖം ടിവിയില്‍ കണ്ട് കുഞ്ഞു തങ്കത്തോട് അമ്മ ചോദിക്കുകയാണ് “തങ്കം ആരാ ഇത്?””ഭൂലോകം സൃഷ്ടിച്ച കർത്താവിനു സ്തുതി!” എന്നചാക്കോച്ചന്റെ സമീപകാലത്ത് ഹിറ്റായ സ്തുതി പാട്ടു പാടി ആളെ തനിക്കു മനസ്സിലായെന്ന് കുഞ്ഞു തങ്കം പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

“ആള്‍ടെ ശരിക്കുമുള്ള പേര് എന്താ?” എന്ന് അമ്മ വീണ്ടും തിരക്കുമ്ബോഴാണ് തങ്കം ആ കടുക്കട്ടി പേരെടുത്ത് കാച്ചുന്നത്, “കുഞ്ചാപ്പാ ഗോദൻ!”.ചാക്കോച്ചൻ ആരാധകർ ഞങ്ങളോട് ക്ഷമിക്കണം എന്ന അടിക്കുറിപ്പോടെയാണ് കുട്ടിയുടെ അമ്മ ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

കുട്ടിത്താരത്തിന്റെ വീഡിയോ കുഞ്ചാക്കോ ബോബനും ഇൻസ്റ്റഗ്രാം സ്റ്റോറിയില്‍ ഷെയർ ചെയ്തിട്ടുണ്ട്. “അങ്ങനെയെങ്കില്‍ അങ്ങനെ” എന്ന കമന്റോടെയാണ് ചാക്കോച്ചൻ ഈ വീഡിയോ ഷെയർ ചെയ്തത്.രസകരമായ ധാരാളം കമന്റുകള്‍ വീഡിയോയ്ക്ക് താഴെ കാണാം. “കുഞ്ചപ്പാ ഗോതൻ എന്താ ഒരു വെയിറ്റ്,” എന്നാണ് നടി സുരഭി ലക്ഷ്മിയുടെ കമന്റ്.

“New Pronunciation Unlocked. കുഞ്ചാപ്പ ഗോദൻ. ആ മോള്‍ ഇത്രയെങ്കിലും പറഞ്ഞല്ലോ. നമ്മളൊക്കെ ‘കുഞ്ചാക്കോവൻ’ എന്നാണ് പറഞ്ഞിരുന്നത് ചെറുപ്പത്തില്‍,”

“പടച്ചോനെ ഇതു കേട്ടതില്‍ പിന്നെ മൂപ്പരുടെ ശരിക്കും ഉള്ള പേര് വായില്‍ വരുന്നില്ലല്ലോ”

“എനിക്ക് വേണ്ടി കുഞ്ചാപ്പോ ഗോദയില്‍ ഇറങ്ങും”

“ഞാൻ കുഞ്ഞില്‍ പറഞ്ഞത് കുഞ്ചാക്കോപ്പൻ എന്നായിരുന്നു” എന്നിങ്ങനെ പോവുന്നു കമന്റുകള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button