ഒരുകാര്‍ നമ്ബറിന് 3,20,000 രൂപയോ? കേള്‍ക്കുമ്ബോള്‍ ഞെട്ടല്‍ തോന്നാം. വാശിയേറിയ ലേലത്തില്‍ ആന്റണി പെരുമ്ബാവൂര്‍ ആണ് ഇഷ്ട നമ്ബര്‍ സ്വന്തമാക്കിയത്.നടന്‍ മോഹന്‍ലാലിന്റെ വന്‍ ഹിറ്റായ രാജാവിന്റെ മകന്‍ എന്ന സിനിമയിലെ ‘മൈ ഫോണ്‍ നമ്ബര്‍ ഈസ് 2255’ എന്ന ഡയലോഗ് മലയാളി മറക്കാത്ത ഡയലോഗാണ്.

KL 07 DH 2255 എന്ന നമ്ബറിനായാണ് എറണാകുളം ആര്‍ടി ഓഫീസില്‍ നാലു പേര്‍ പങ്കെടുത്ത വാശിയേറിയ ലേലം നടന്നത്. ഓര്‍മ്മകള്‍ നിറഞ്ഞുനില്‍ക്കുന്ന ഈ നമ്ബര്‍ സ്വന്തമാക്കണമെന്ന ആഗ്രഹമാകാം ഇഷ്ട നമ്ബര്‍ നേടാന്‍ ആന്റണി പെരുമ്ബാവൂരിനെ ലക്ഷങ്ങള്‍ മുടക്കാന്‍ പ്രേരിപ്പിച്ചത് എന്ന് കരുതുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അടുത്തിടെ ആന്റണി വാങ്ങിയ വോള്‍വോ XC 60 എസ്യുവിയ്ക്ക് വേണ്ടിയാകാം പുതിയ നമ്ബറെന്നാണ് കരുതുന്നത്. മോഹന്‍ലാല്‍ അടുത്തിടെ സ്വന്തമാക്കിയ കാരവാനിന്റെ നമ്ബറും 2255 ആയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക