ഗുഡ് വിൽ എന്റെർടെയിൽമെന്റ്സ് തീയേറ്ററിലെത്തിച്ച ‘ഋ’ എന്ന സിനിമ അത്ര ജനശ്രദ്ധനേടിയിരുനില്ല. എന്നാൽ ആമസോൺ പ്രൈമിൽ ഒടിടി റിലീസ് എത്തിയതോടെ സർവ്വകലാശാല/ക്യാംപസ് രാഷ്ട്രീയവും പ്രണയവും ചർച്ച ചെയ്യുന്ന സിനിമ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുകയും ചർച്ചയാകുകയും ചെയ്യപ്പെടുകയാണ്.
സമൂഹത്തിൽ/ സർവ്വകലാശാലയിൽ നടക്കുന്ന മൂന്ന് പ്രണയങ്ങളുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത് . ഓരോന്നിന്റെയും അന്തരീക്ഷം ഓരോന്നാണ്. ഒരേ സമുദായത്താൽ പെട്ടവരുടെ പ്രണയം, മുസ്ലിം യുവതിയും ഹിന്ദു യുവാവും തമ്മിലുള്ള പ്രണയം, ദളിത് യുവാവും ഉയർന്ന സമുദയത്തിൽ പെട്ട സുന്ദരിയും സമ്പന്നയുമായവളും തമ്മിലുള്ള പ്രണയം എന്നിങ്ങനെ മൂന്ന് പ്രണയകഥകളുടെ ആവിഷ്കാരമാണ് ഈ സിനിമ എന്നു വേണമെങ്കിലും പറയാം.
കേരളത്തിലെ വർത്തമാനകാല സാമുഹ്യാവസ്ഥ ഈ പ്രണയങ്ങളോടു കാട്ടുന്ന നീതിരാഹിത്യമാണ് സിനിമയുടെ അടിത്തറ. കേട്ടുമറന്ന പല സംഭവങ്ങളോടുമുള്ള സാദ്യശ്യം ശ്രദ്ധേയമാണ്. സംവരണത്തെപറ്റി അത് അനുഭവിക്കന്നവർക്കും നിക്ഷേധിക്കുന്നവർക്കുമുള്ള അഭിപ്രായം പ്രേക്ഷക മനസ്സിലും സംഘർഷം ഉണർത്തുന്നു. നിനക്ക് വളരാൻ നിന്റെ ബുദ്ധിയും പ്രവർത്തനങ്ങളും മാത്രമെയുള്ളൂ എന്ന് പറയുന്ന സംവരണം ലഭിക്കാത്തവന്റെ കാഴ്ചപ്പാടും, എന്നും തല്ലാനും കൊല്ലാനും ഇവിടെ ദളിതർ മാത്രമെയുള്ളു എന്ന ദളിതന്റെ അവബോധവും ഒരുപോലെ പ്രതിഫലിപ്പിക്കുന്നതും സിനിമയുടെ സാമൂഹിക പ്രസക്തി വീണ്ടും വർദ്ധിപ്പിക്കുന്നു.
രാജീവ് രാജൻ, ഡെയിൽ സേവിസ്, രഞ്ജിപണിക്കർ, കോട്ടയം പ്രദിപ്, കൈനികര തങ്കരാജ്, ഗിരിഷ് രാം കുമാർ, ജിയോ ബേബി, ടോം ഇമ്മട്ടി, നയന എൻസ, വിദ്യ വിജയകുമാർ, അഞ്‌ജലി നായർ, ശ്രീലത തമ്പുരാട്ടി തുടങ്ങിയവരാനണ് അഭിനേതാക്കൾ. സംവിധാനം: വർഗ്ഗീസ് ലാൻ, തിരക്കഥ: ജോസ് കെ. മാനുവൽ, ക്യാമറ: സിദ്ധാർത്ഥ ശിവ, ഗാനരചന: വിശാൻ ജോൺസൺ, ആലാപനം: വിനിത് ശ്രീനിവാസൻ , മഞ്ജരി,പി.എസ്. ബാനർജി, ഈണം: സുരജ് എസ്.കുറുപ്പ് . നിർമ്മാണം ഷേക്സ്പിയർ പിച്ചേഴ്സ്. https://shorturl.at/4V6FR










