വൃദ്ധദമ്ബതികളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പത്തനതിട്ട വല്യന്തി സ്വദേശികളായ അപ്പു നാരായണൻ (70) രാജമ്മ (65) എന്നിവരെയാണ് വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.റേഡിയോയില്‍ പാട്ട് ഉച്ചത്തില്‍ വച്ചശേഷമാണ് ദമ്ബതികള്‍ ജീവനൊടുക്കിയത്.

സംഭവസമയത്ത് മരുമകളും കൊച്ചുമക്കളും വീട്ടിലുണ്ടായിരുന്നു. ഏറെ നാളായി കുടുംബം ഇവിടെ വാടകയ്‌ക്ക് താമസിക്കുകയാണ്. ഇരുവർക്കും ചെറിയ മാനസിക പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ആത്മഹത്യ എന്ന് തന്നെയാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഷോള്‍ കഴുത്തില്‍ മുറുക്കിയാണ് ഇരുവരും ജീവനൊടുക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എല്ലാ ദിവസവും രാത്രി പാട്ട് വച്ചാണ് ഇവർ ഉറങ്ങുന്നത്. കഴിഞ്ഞ ദിവസം രാത്രിയും പതിവ് പോലെ മുറിയില്‍ നിന്ന് പാട്ട് കേട്ടിരുന്നെന്ന് മരുമകള്‍ പറഞ്ഞു. അച്ഛൻ രാത്രിയൊന്നും ഉറങ്ങാറില്ല. എല്ലാ ദിവസവും പോലെ ആഹാരം കഴിച്ച്‌ കിടന്നതാണ്. രണ്ട് പേർക്കും മാനസികമായി വിഷമം ഉണ്ടായിരുന്നു. രാവിലെ ആയിട്ടും പുറത്തേക്ക് കാണാതായപ്പോഴാണ് ജനല്‍ തുറന്ന് നോക്കിയതെന്നും അവർ പ്രതികരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക