ചിറ്റാറില്‍ പോലീസുകാരനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല ട്രാഫിക് യൂണിറ്റിലെ സിവില്‍ പോലീസ് ഓഫീസര്‍ ആര്‍.ആര്‍. രതീഷിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ചിറ്റാറിലെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം.
മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കഴിഞ്ഞ ഒരുമാസത്തോളമായി രതീഷ് അനധികൃതമായി അവധിയിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇതേത്തുടര്‍ന്ന് വകുപ്പ് തല അന്വേഷണം പൂര്‍ത്തിയാക്കി മേലധികാരികള്‍ക്ക് രതീഷിനെതിരേ റിപ്പോര്‍ട്ട് അയച്ചിരുന്നു. ഇതിനിടെയാണ് അദ്ദഹത്തെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യയും രണ്ട് മക്കളുമുണ്ട്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















