സ്വയംപ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദ മരിച്ചെന്ന് അഭ്യൂഹം. സനാതനധർമം സ്ഥാപിക്കുന്നതിനുവേണ്ടി പോരാടിയ സ്വാമി ജീവത്യാഗംചെയ്തെന്ന് നിത്യാനന്ദയുടെ സഹോദരിയുടെ മകനും അനുയായിയും കൂടിയായ സുന്ദരേശ്വരനാണ് അറിയിച്ചത്. നിത്യാനന്ദയുടെ അനുയായികളുമായി നടത്തിയ വീഡിയോ കോണ്‍ഫറൻസിങ്ങിലാണ് ഇക്കാര്യം അറിയിച്ചത്.
2010-ല്‍ സിനിമാനടിക്കൊപ്പമുള്ള വീഡിയോ പുറത്തുവന്നതുമുതല്‍ വിവാദങ്ങളില്‍ നിറഞ്ഞുനിന്ന നിത്യാനന്ദ 2019-ല്‍ ഇന്ത്യ വിട്ടു. തങ്ങളുടെ മൂന്നുമക്കളെ തട്ടിക്കൊണ്ടുപോയതായി തമിഴ് ദമ്ബതിമാർ നല്‍കിയ പരാതിയില്‍ ഗുജറാത്ത് പോലീസ് അറസ്റ്റിന് നടപടിയാരംഭിച്ചതിനെത്തുടർന്നായിരുന്നു രാജ്യംവിട്ടത്. എക്വഡോറിനുസമീപം ഒരു ദീപില്‍ അനുയായികള്‍ക്കൊപ്പം കഴിയുന്നെന്നായിരുന്നു വിവരം.
-->
പിന്നീട് പലതവണ ഓണ്‍ലൈൻ മുഖേന ആത്മീയപ്രഭാഷണങ്ങള്‍ നടത്തിയിരുന്നു. കൈലാസ എന്നപേരില്‍ രാജ്യം സ്ഥാപിച്ചെന്നും അവകാശപ്പെട്ടു.നിത്യാനന്ദ മരിച്ചെന്ന് 2022-ല്‍ അഭ്യൂഹം പ്രചരിച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന താൻ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നറിയിച്ച് ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍, കഴിഞ്ഞകുറച്ചുകാലമായി വീഡിയോ പ്രഭാഷണങ്ങള്‍ പുറത്തുവരുന്നില്ലായിരുന്നു.
ലൈംഗികത മുഖമുദ്ര
നിത്യാനന്ദയുടെ ജീവിതത്തില്‍ നിറഞ്ഞുനിന്നത് ലൈംഗികതയായിരുന്നു. സ്ത്രീകളെ ആകർഷിക്കാൻ പ്രത്യേക കഴിവുതന്നെ നിത്യാനന്ദക്കുണ്ടെന്ന് അദ്ദേഹത്തിന്റെ വിമർശകർ പോലും സമ്മതിക്കും. നിത്യാനന്ദയുടെ ആശ്രമവാസികളില്‍ നല്ലൊരു ഭാഗവും അതിസുന്ദരികളായ യുവതികള്‍ തന്നെയായിരുന്നു. ബലാത്സംഗക്കേസില്‍ അറസ്റ്റിലാകാതിരിക്കാൻ രാജ്യം വിടുമ്ബോഴും ഈ അനുയായികളെ ഒപ്പം കൂട്ടാൻ നിത്യാനന്ദ തയ്യാറായി. പിന്നീട് താൻ സ്ഥാപിച്ച കൈലാസ എന്ന രാജ്യത്തിന്റെ പ്രചാരണത്തിനായി നിത്യാനന്ദ ലോകത്തിന് മുന്നിലേക്ക് അയച്ചതും അതിസുന്ദരികളായ സന്ന്യാസിനിമാരെയായിരുന്നു.
ആശ്രമവും സ്വന്തം സാമ്രാജ്യവും
2000ല്‍ ആശ്രമം തുടങ്ങിയ നിത്യാനന്ദ പ്രശസ്തനാകുന്നത് 2010 ലാണ്. ഒരുകാലത്ത് തെന്നിന്ത്യൻ താരസുന്ദരിയായിരുന്ന നടി രഞ്ജിതയുമായുള്ള കിടപ്പറ ദൃശ്യങ്ങള്‍ പുറത്തുവന്നതായിരുന്നു അയാളുടെ ജീവിതത്തിലെ രണ്ടാമത്തെ വഴിത്തിരിവ്. എന്നാല്‍ ആ വർത്തകള്‍ ദോഷത്തേക്കാള്‍ ഏറെ നിത്യാനന്ദയ്ക്ക് ഗുണം ചെയ്തുവെന്ന് ചരിത്രം തെളിയിക്കുന്നു. പിന്നീടങ്ങോട്ട് തോഴിമാരായ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും ഇടയില്‍ നിറയുന്ന നിത്യാനന്ദയെയാണ് കണ്ടത്. ഗ്രാഫിക്സിന്റെ സഹായത്തോടെ ഇയാള്‍ കാട്ടുന്ന കോപ്രായങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ കാഴ്ചക്കാരുടെ എണ്ണം ലക്ഷങ്ങളാക്കി. അങ്ങനെ ഡിജിറ്റല്‍ ലോകത്ത് നിത്യാനന്ദ നിറഞ്ഞാടി. ലൈംഗികതയ്ക്കുള്ള സമ്മതപത്രം ഒപ്പിട്ടുവാങ്ങിയ ശേഷം മാത്രമാണു യുവതികളെ ആശ്രമത്തില്‍ പ്രവേശിപ്പിച്ചിരുന്നത്. താന്ത്രിക് സെക്സ് അടക്കമുള്ള സങ്കേതങ്ങളിലൂടെ ആത്മീയവും ശാരീരികവുമായ ഉണർവാണു താൻ ഭക്തർക്കു നല്‍കുന്നതെന്നായിരുന്നു നിത്യാനന്ദയുടെ വാദം.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക