CinemaNews

കുട്ടിക്കാലത്ത് അഞ്ചോ ആറോ പേര്‍ ലൈംഗികമായി ദുരുപയോഗിച്ചു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി വരലക്ഷ്മി ശരത് കുമാർ; വിശദമായി വായിക്കാം

കുട്ടിക്കാലത്തെ ദുരനുഭവം തുറന്ന് പറഞ്ഞ് തെന്നിന്ത്യൻ നടി വരലക്ഷ്മി ശരത്കുമാർ. കുട്ടിക്കാലത്ത് ലൈംഗികമായി ഉപദ്രവിക്കപ്പെട്ടുവെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍.തമിഴ് സ്വകാര്യചാനലിലെ റിയാലിറ്റി ഷോയിലായിരുന്നു വരലക്ഷ്മി തുറന്നുപറഞ്ഞത്.

താരം വിധികർത്താവായ റിയാലിറ്റി ഷോയില്‍ ഒരു മത്സരാർഥി കുടുംബത്തില്‍നിന്നുണ്ടായ മോശം അനുഭവങ്ങള്‍ തുറന്നുപറഞ്ഞിരുന്നു. തുടർന്നാണ്, പെണ്‍കുട്ടിയുടെ കഥ തന്റേയും കഥയാണെന്ന് പറഞ്ഞ് വരലക്ഷ്മി വെളിപ്പെടുത്തല്‍ നടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

‘എന്റെ കുട്ടിക്കാലത്ത് അമ്മയും അച്ഛനും ജോലിക്കുപോവുമ്ബോള്‍ എന്നെ പരിചരിക്കാൻ മറ്റാളുകളുടെ അടുത്ത് ഏല്‍പ്പിക്കുമായിരുന്നു. കുട്ടിക്കാലത്ത് അഞ്ചോ ആറോ പേർ എന്നെ ഉപദ്രവിച്ചിട്ടുണ്ട്. എനിക്ക് കുട്ടികളില്ല. പക്ഷേ, കുട്ടികളെ ഗുഡ് ടെച്ചിനെക്കുറിച്ചും ബാഡ് ടെച്ചിനെക്കുറിച്ചും പഠിപ്പിക്കണമെന്ന് ഞാൻ മാതാപിതാക്കളോട് ആവശ്യപ്പെടുകയാണ്’, എന്നായിരുന്നു വരലക്ഷ്മിയുടെ വാക്കുകള്‍. വാക്കുകള്‍ പൂർത്തിയാക്കുന്നതിനിടെ നടി വിതുമ്ബുന്നുണ്ടായിരുന്നു.

നടൻ ശരത്കുമാറിന്റേയും ആദ്യഭാര്യ ഛായാദേവിയുടേയും മകളാണ് വരലക്ഷ്മി ശരത്കുമാർ. 2012-ല്‍ തമിഴ് ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടി മലയാളത്തില്‍ കസബ, കാറ്റ്, മാസ്റ്റർപീസ് എന്നീ ചിത്രങ്ങളില്‍ പ്രധാനവേഷം ചെയ്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button