എറണാകുളം പെരുമ്ബാവൂരില്‍ ഭർത്താവിന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച്‌ ഭാര്യ. ഭർത്താവിന്റെ സ്വകാര്യഭാഗത്ത് അടക്കം പൊള്ളലേറ്റു. സാരമായി പൊളളലേറ്റ ഭർത്താവ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഭർത്താവിന്റെ ഫോണില്‍ മറ്റൊരു യുവതിയുടെ ചിത്രങ്ങള്‍ കണ്ടതില്‍ പ്രകോപിതയായാണ് ഭാര്യ ക്രൂര കൃത്യം ചെയ്തതെന്നാണ് വിവരം.

ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവാവുമായി മുമ്ബ് പ്രണയബന്ധത്തിലായിരുന്ന സ്ത്രീയുടെ ചിത്രങ്ങളും സന്ദേശങ്ങളും ഇദ്ദേഹത്തിൻറെ ഫോണില്‍ ഭാര്യ കണ്ടതോടെയാണ് പ്രശ്നങ്ങളുണ്ടായത്. ഇതിനെചൊല്ലി ഇരുവരും തമ്മില്‍ തർക്കം ഉടലെടുക്കയും ഇതിനിടയില്‍ യുവതി തിളച്ച എണ്ണ ഭർത്താവിന്റെ സ്വകാര്യഭാഗത്തുള്‍പ്പെടെ ഒഴിക്കുകയുമായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആക്രമണത്തില്‍ ഭര്‍ത്താവിന്റെ രണ്ട് കൈകളിലും, നെഞ്ച്, തുടയുടെ ഇരുവശങ്ങള്‍, മൂത്രാശയം എന്നിവിടങ്ങളിലും ഗുരുതരമായി പൊള്ളലേറ്റു. ഭർത്താവിന്റെ പരാതിയില്‍ പെരുമ്ബാവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും യുവതിയെ കസ്റ്റഡിയിലെടുത്തിട്ടില്ല. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക