അന്തരിച്ച നടൻ മനോജ് ഭാരതിരാജ(മനോജ് കുമാർ ഭാരതിരാജ)യ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച്‌ തമിഴ് സിനിമാലോകം. തമിഴ് സൂപ്പർതാരങ്ങളായ വിജയ്, സൂര്യ തുടങ്ങിയവരും ഒട്ടേറെ അഭിനേതാക്കളും ചലച്ചിത്രപ്രവർത്തകരും ചെന്നൈ ബസന്ത് നഗറിലെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു.ബുധനാഴ്ച പൊതുദർശനം ആരംഭിച്ചതിന് പിന്നാലെ ഒട്ടേറെ പ്രമുഖരാണ് മനോജ് ഭാരതിരാജയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ വീട്ടിലെത്തിയത്.

മകന്റെ വിയോഗത്തില്‍ പൊട്ടിക്കരഞ്ഞ സംവിധായകൻ ഭാരതിരാജയെ സൂര്യയും വിജയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ ആശ്വസിപ്പിച്ചു. മനോജിന്റെ ഭാര്യയും മലയാളി നടിയുമായ നന്ദന കരഞ്ഞുതളർന്നിരിക്കുന്ന രംഗങ്ങള്‍ വീട്ടിലെത്തിയവരെ നൊമ്ബരത്തിലാഴ്ത്തി. നന്ദനയെയും മക്കളെയും കുടുംബാംഗങ്ങളെയും താരങ്ങള്‍ ആശ്വസിപ്പിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, സിനിമാ താരങ്ങളായ കാർത്തി, പ്രഭു, നാസർ, സീമാൻ, സത്യരാജ്, സംവിധായകൻ കാർത്തിക് സുബ്ബരാജ് തുടങ്ങിയവരും ബസന്ത് നഗറിലെ വീട്ടിലെത്തി മനോജ് ഭാരതിരാജയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.ചൊവ്വാഴ്ച വൈകീട്ട് ഹൃദയാഘാതത്തെ തുടർന്നായിരുന്നു സംവിധായകൻ ഭാരതിരാജയുടെ മകനായ മനോജ് ഭാരതി(48)യുടെ അന്ത്യം.

1999-ല്‍ ഭാരതിരാജ സംവിധാനം ചെയ്ത താജ്മഹല്‍ എന്ന ചിത്രത്തിലൂടെയാണ് മനോജ് അഭിനയരംഗത്തെത്തുന്നത്. സമുദ്രം , കടല്‍പ്പൂക്കള്‍, അല്ലി അർജുന, വർഷമെല്ലാം വസന്തം, ഈറനിലം, അന്നക്കൊടി, മഹാനടികൻ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. പ്രൈം വീഡിയോ പരമ്ബരയായ സ്നേക്ക്സ് ആൻഡ് ലാഡേഴ്സിലാണ് അവസാനമായി അഭിനയിച്ചത്. സംവിധായകൻ സുശീന്ദ്രൻ നിർമിച്ച മാർഗഴി തിങ്കള്‍ എന്ന ചിത്രം സംവിധാനം ചെയ്തു.

അഭിനയ രംഗത്തേക്കു വരുന്നതിനുമുൻപ് മണിരത്നം, ശങ്കർ എന്നിവരുടെ സംവിധാന സഹായിയായി പ്രവർത്തിച്ചിരുന്നു. മലയാളി നടി നന്ദനയാണ് ഭാര്യ. മക്കള്‍: അർഷിത, മതിവദനി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക