പ്രധാനമന്ത്രി നരേന്ദ്രമോദി സുനിതാ വില്യംസിനെ ഗുജറാത്തിലേക്ക് കുടുംബസമേതം ക്ഷണിച്ചതിന് പിന്നാലെ പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് കോൺഗ്രസ്. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കുമ്പോൾ ഇന്ത്യയിൽ എത്തിയ സുനിതാ വില്യംസിനെ സംസ്ഥാനത്തേക്ക് ക്ഷണിച്ചിരുന്നെങ്കിലും അവർ ആ ക്ഷണം നിരസിച്ചത് വാർത്തയായിരുന്നു.
സുനിതയുടെ അനിഷ്ടത്തിന് പിന്നിൽ ബന്ധുവും കുടുംബ സുഹൃത്തുമായിരുന്ന ഗുജറാത്തിലെ മുൻ ആഭ്യന്തര മന്ത്രി ഹരേൺ പാണ്ടയുടെ കൊലപാതകം
ഗുജറാത്തിൽ ആഭ്യന്തര മന്ത്രി ആയിരുന്ന ഹരേൺ പാണ്ടയെ മോദി മുഖ്യമന്ത്രിയായപ്പോൾ റവന്യൂ വകുപ്പിലേക്ക് മാറ്റുകയും പകരം മോദിയുടെ വലംകൈയായ അമിത്ഷായ ആസ്ഥാനത്തേക്ക് അവരോധിക്കുകയും ചെയ്തിരുന്നു. പിന്നീട് മോദിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ ഹരേൺ പാണ്ഡ് പിന്നീട് മന്ത്രി സ്ഥാനം രാജിവച്ചു. 2003 മാർച്ച് 26ന് പ്രഭാത സവാരിക്ക് പോയ ഹാരേൻ പാണ്ടേ എല്ലിസ് ബ്രിഡ്ജിലെ ലോക അക്കാദമിയുടെ ഗാർഡനിൽ മരിച്ചുകിടക്കുന്നതാണ് പിന്നെ കണ്ടത്.

സുനിതാ വില്യംസിന്റെ അടുത്ത ബന്ധുവും ഉറ്റ സുഹൃത്തും ആയിരുന്നു ഹരേൺ പാണ്ഡ്യ. തന്റെ കുടുംബത്തിനുണ്ടായ തീരാത്ത നഷ്ടത്തിന് കാരണം നരേന്ദ്രമോദി ആണെന്ന് ഇപ്പോഴും സുനിതാ വില്യംസ് വിശ്വസിക്കുന്നുണ്ടെന്നും ഇപ്പോൾ മോദി സുനിതാ വില്യംസിനെ ക്ഷണിച്ചിരിക്കുന്നതിന് പിന്നിലെ മോദിയുടെ പൊള്ളയായ ഇരട്ടത്താപ്പ് നയം തിരിച്ചറിയണമെന്നും ആണ് കോൺഗ്രസ് പറയുന്നത്. ഹരിയാനയിൽ വിനേഷ് ഫോഗട്ടും ഗുസ്തി താരങ്ങളും ഉയർത്തിയ പ്രതിഷേധം പ്രധാന വിഷയമായി ഉയർത്തി കാണിച്ചതുപോലെ വൈകാതെ വരുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ഹരേൺ പാണ്ഡ കൊലപാതകം കോൺഗ്രസ് ഉയർത്തിക്കാട്ടുമെന്ന സൂചനകൾ ആണ് പുറത്ത് വരുന്നത്.

















