പാകിസ്ഥാനിലെ ട്രെയിൻ തട്ടിയെടുത്തപ്പോഴാണ് ബി എല്‍ എ എന്ന പേര് ലോകം കേൾക്കുന്നത്. 400 ൽ അധികം യാത്രക്കാരുമായി പാകിസ്ഥാനിലെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവ്യശ്യയിലെ ക്വറ്റയിൽ നിന്ന് ഖൈബർ പഖ്തൂണിലെ പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫർ എക്സ്പ്രസ്സ് ബലൂച് ലിബറേഷൻ ആർമി തട്ടിയെടുത്തത്
എന്താണ് ബി എൽ എ?
സ്വാതന്ത്ര്യം നേടുക എന്ന ലക്ഷ്യത്തോടെ രണ്ടായിരത്തിന്റെ തുടക്കത്തിലാണ് ബലൂച് ലിബറേഷൻ ആർമി തുടക്കം കുറിച്ചത്. 2006ൽ പാകിസ്ഥാൻ ഈ സംഘടനയെ നിരോധിക്കുകയും 2019 ൽ അമേരിക്ക ഇതിനെ ഒരു ആഗോള ഭീകര സംഘടനയെ പ്രഖ്യാപിക്കുകയും ചെയ്തു. ഏകദേശം 3000 ത്തോളം അംഗങ്ങളുണ്ട് എന്നാണ് പാകിസ്ഥാൻ കണക്കാക്കുന്നത്. ഈ സംഘം പ്രധാനമായി ലക്ഷ്യം വെക്കുന്നത് പാകിസ്ഥാൻ സൈനത്തെ ആണെങ്കിലും ചൈന പാകിസ്ഥാന് സാമ്പത്തിക ഇടനാഴിയുമായി ബന്ധപ്പെട്ട കോടിക്കണക്കിന് ഡോളർ പദ്ധതികളിൽ പ്രവർത്തിക്കുന്ന സിവിലിയന്മാരെ ഇവർ ആക്രമിക്കാറുണ്ട്.
പാകിസ്താനിലെ ഏറ്റവും വലുതും ജനസംഖ്യ കുറഞ്ഞതുമായ പ്രദേശമാണ് ബലൂചിസ്ഥാൻ. എണ്ണയും ധാതുക്കളും കൊണ്ട് ഈ പ്രദേശം സമ്പുഷ്ടമാണ്. അതേസമയം രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ് ബലൂച്. ഇവിടെയുള്ള ന്യൂനപക്ഷ വംശജർ രാജ്യത്തിന്റെ സാമ്പത്തിക പിന്നോക്കാവസ്ഥയ്ക്ക് കാരണം കേന്ദ്രസർക്കാരാണെന്ന് വിമർശിച്ചിരുന്നു.
വിഭജനത്തിനുശേഷം പാകിസ്ഥാനുമായുള്ള സൗഹൃദം ഉടമ്പടിയുടെ ഭാഗമായി ബലൂചിസ്ഥാൻ 1948 മാർച്ച് വരെ സ്വതന്ത്രമായി തുടർന്നു. പ്രദേശത്തിന്റെ ഭൂരിഭാഗവും ഭരിച്ചിരുന്ന ഗോത്ര നേതാവായ കാലാത്തിലെ ഖാൻ സ്വതന്ത്രമായി തുടരാൻ ആഗ്രഹിച്ചെങ്കിലും മാക്രാൻ, ലാസ്ബേല, ഖരാൻ എന്നിവിടങ്ങളിലെ ഭരണാധികാരികൾ ഉൾപ്പെടെയുള്ളവരുടെ സമ്മർദ്ദം കാരണം പാക്കിസ്ഥാനമായി ലയിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ലയന നടപടിയിൽ ഒപ്പുവച്ചു. പക്ഷേ ബലൂച് സ്വാതന്ത്ര്യത്തിന് അനുകൂലമായ വികാരം സജീവമായി തുടർന്നു. കേന്ദ്രസർക്കാരിന്റെ വിവേചനവും ചൂഷണവും നേരിടുന്നുണ്ടെന്നാണ് ബി എൽ എ അവകാശപ്പെടുന്നത്. ബലൂചിസ്ഥാൻ പ്രാവിശ്യക്ക് സ്വയംഭരണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ബലൂചിസ്താൻ ലിബറേഷൻ ആർമി പ്രവർത്തിക്കുന്നത്.

















