കോഴിക്കോട് പേരാമ്ബ്രയില്‍ പൊതുസ്ഥലത്ത് വെച്ച്‌ കഞ്ചാവ് വലിച്ച യൂത്ത് ലീഗ് നേതാവ് പൊലീസ് പിടിയില്‍. പ്രാദേശിക യൂത്ത് ലീഗ് നേതാവ് നൊച്ചാട് സ്വദേശി അനസ് വാളൂരി(28) നെയാണ് പേരാമ്ബ്ര പൊലീസ് അറസ്റ്റ് ചെയ്തത്.കായണ്ണ ഹെല്‍ത്ത് സെന്ററിനു സമീപം ഇന്നലെ പകല്‍ 3.45 ഓടെയാണ് സംഭവം.

റോഡരികില്‍ കഞ്ചാവ് ബീഡി വലിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ഇയാള്‍ പൊലീസിന്റെ പിടിയിലാകുന്നത്. കായണ്ണ ഹെല്‍ത്ത് സെന്റർ റോഡില്‍ കഞ്ചാവ് വില്‍പ്പനയും ഉപയോഗവും പതിവാണെന്നും, ഈ പ്രദേശത്ത് കഞ്ചാവ് വില്‍പ്പനക്കാരും ആവശ്യക്കാരും തമ്ബടിക്കാറുണ്ടെന്നും നാട്ടുകാർ പരാതി നല്‍കിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൂന്നുപേരെയാണ് പൊലീസ് പിടികൂടിയത്. ഇതിനെത്തുടർന്ന് പൊലീസ് സ്ഥലത്ത് പട്രോളിങ് നടത്തുകയായിരുന്നു. പട്രോളിങ്ങിനിടെയാണ് അനസും സംഘവും പോലീസിന്റെ കണ്ണില്‍ പെടുന്നത്. പേരാമ്ബ്ര സിഐ പി ജംഷീദ്, സ്ക്വാഡ് അംഗങ്ങളായ സിഞ്ചുദാസ്, ജയേഷ് എന്നിവർ ചേർന്നാണ് അനസിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ എൻഡിപിഎസ് ആക്‌ട് പ്രകാരം കേസെടുത്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക