ശബരിമല ദർശനം നടത്തി നടൻ മോഹൻലാല്‍. സുഹൃത്തുക്കള്‍ക്കൊപ്പമാണ് അദ്ദേഹം ശബരിമലയില്‍ എത്തിയത്. മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന എമ്ബുരാൻ റിലീസിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് മോഹൻലാല്‍ അയ്യപ്പനെ കാണാൻ എത്തിയിരിക്കുന്നത്.ഇതിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്.

പമ്ബയില്‍ എത്തിയ മോഹന്‍ലാല്‍ ഇരുമുടി കെട്ടി മല ചവിട്ടുകയായിരുന്നു. ഒന്നര മണിക്കൂര്‍ കൊണ്ടാണ് താരം സന്നിധാനത്ത് എത്തിയത്. ഭക്തരുടെ തിരക്ക് ഉണ്ടായിരുന്നുവെങ്കിലും ദര്‍ശനം നടത്തിയ അദ്ദേഹം തന്ത്രിയുമായും കൂടിക്കാഴ്ച നടത്തി. ദേവസ്വം എക്സിക്യൂട്ടീവ് അംഗങ്ങള്‍ അടക്കം മോഹന്‍ലാലിനൊപ്പം ഉണ്ടായിരുന്നു. നാളെ രാവിലെ നിര്‍മാല്യം കൂടി തൊഴുത ശേഷമാകും നടന്‍ മലയിറങ്ങുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് നിർമ്മിച്ച മോഹൻലാല്‍ ചിത്രം എമ്ബുരാൻ മാർച്ച്‌ 27ന് തിയറ്ററുകളില്‍ എത്തും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തില്‍ ഗെയിം ഓഫ് ത്രോണ്‍സിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്‌ളിന്നിന്റെ സാന്നിധ്യം ചിത്രത്തിന്റെ താരനിരക്ക് നല്‍കിയത് ഒരു ഇന്റർനാഷണല്‍ അപ്പീലാണ്.

ശബരിമല ദർശനത്തിനെത്തി നടൻ മോഹൻലാൽ; പമ്പയിൽ നിന്ന് കെട്ടുനിറച്ച് സന്നിധാനത്തേക്ക് തിരിച്ചു

ശബരിമല ദർശനത്തിനെത്തി നടൻ മോഹൻലാൽ; പമ്പയിൽ നിന്ന് കെട്ടുനിറച്ച് സന്നിധാനത്തേക്ക് തിരിച്ചു, നിർമാല്യം തൊഴുത ശേഷമാകും മടക്കം #mohanlal #actormohanlal #sabarimala

Posted by Asianet News on Tuesday, March 18, 2025

2023 ഒക്ടോബർ 5 ന് ഫരീദാബാദില്‍ ചിത്രീകരണം ആരംഭിച്ച എമ്ബുരാൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യു കെ, യുഎഇ , ചെന്നൈ, മുംബൈ, ഗുജറാത്ത്, ലഡാക്ക്, കേരളം, ഹൈദരാബാദ്, ഷിംല, ലേ എന്നിവയുള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ആയാണ് ഒരുക്കിയത്. ദീപക് ദേവ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് കാമറ ചലിപ്പിച്ചത് സുജിത് വാസുദേവും, എഡിറ്റിംഗ് നിർവഹിച്ചത് അഖിലേഷ് മോഹനുമാണ്. മോഹൻദാസ് കലാസംവിധാനം നിർവഹിച്ച ചിത്രത്തിന് ആക്ഷൻ ഒരുക്കിയത് സ്റ്റണ്ട് സില്‍വയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക